സ്‌നേഹയും ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരുംമറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുവരും പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രസവാവധി കഴിഞ്ഞ് സ്നേഹ മറിമായത്തിന്റെ സെറ്റിൽ തിരിച്ചെത്തിയത്. ഇപ്പോഴിതാ പ്രതീക്ഷിക്കാത്ത ഒരു സന്തോഷം ജീവിതത്തിൽ വന്നതിനെക്കുറിച്ച് പറയുകയാണ് സ്നേഹ.
രണ്ടുമാസമായി ഷൂട്ടിന് ഒന്നും പോകാതെ ഇരിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാലയളവാണ്. മെസ്സി കോയ എപ്പിസോഡിന് വേണ്ടിയാണ് ഞാൻ വന്നത്. മെസ്സിയുടെ ഭാര്യ ഒമ്പതുമാസം ഗർഭിണി ആയിരുന്നതും, കോയ ഭാര്യയുടെ പ്രസവത്തിനു പോകാതെ മെസ്സി കപ്പ് എടുക്കുന്നത് കാണാൻ നിന്നതും ഒക്കെ കാണിച്ചുള്ള എപ്പിസോഡ് ആയിരുന്നു ഏറ്റവും ഒടുവിൽ നടന്നത്. ഞങ്ങളുടെ ഒരു കോമ്പിനേഷൻ വർക്ക് ആയതുകൊണ്ടാണ് അവധി തീരും മുൻപേ ഞാൻ ജോയിൻ ചെയ്തത്. ആ ഒരു എപ്പിസോഡിനു വേണ്ടി മാത്രമാണ് ഇപ്പോൾ ജോയിൻ ചെയ്തത്. ഏറ്റവും വലിയ സന്തോഷം കുഞ്ഞു മെസിയായി എത്തുന്നത് ഞങ്ങളുടെ കുഞ്ഞുവാവയാണ്. ചെറുതായിട്ട് ആണെങ്കിലും വാവ ക്യാമറക്ക് മുൻപിൽ ആദ്യമായി നിൽക്കാൻ പോവുകയാണ്. നമ്മുടെ വീട്ടിലുള്ള പ്രായമായ ആളുകൾ ഇതിനെ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല.
പ്രസവം കഴിഞ്ഞിട്ട് 39 ആം ദിവസമാണ് ഞാനിത് ഷൂട്ട് ചെയ്യുന്നത്. പ്രോപ്പർ ആയി ട്രീറ്റ്മെന്റും, റെസ്റ്റും ഒക്കെ എടുക്കുന്നുണ്ട്. എങ്കിലും ഒറ്റ സീൻ ആയതുകൊണ്ടാണ് ഇത് എടുക്കാൻ വേണ്ടി ഞാൻ വന്നത്. അത് എടുത്തുകഴിഞ്ഞാൽ ഞാൻ തിരികെ പോകും. പലർക്കും പല അഭിപ്രായങ്ങൾ ആണ്. പക്ഷേ എനിക്ക് പേഴ്സണലി വലിയ സന്തോഷമാണ്. എന്റെ പ്രെഗ്നൻസി സമയത്ത് ഞാൻ കൂടുതലും ഉണ്ടായിരുന്നതും മറിമായം സെറ്റിലാണ്. അവർ അത്രയും എന്നെ കെയർ ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ഏറ്റവും വലിയ സന്തോഷത്തിലാണ്. അവരുടെ അടുത്തേക്ക് മോനേം കൊണ്ട് ഷൂട്ടിന് പോകുന്നതിൽ