ഇനി പ്രസവം വരെ അത്തരം സാഹസിക പരിപാടികൾ എല്ലാം നിർത്തി വെയ്ക്കുകയാണ്! പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്നേഹ പറഞ്ഞത് കേട്ടോ!

സ്‌നേഹയും ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച്‌ പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരുംമറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുവരും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ സ്നേഹ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രസവത്തിനുള്ള തിയ്യതി അടുത്തതിനാൽ ആശുപത്രിയിൽ അഡ്മിറ്റാകാൻ പോവുകയാണെന്നും ഇനി കുറച്ച് കാലത്തേക്ക് അഭിനയം, വ്ലോ​ഗിങ് എന്നിവയിൽ നിന്നും വിട്ടുനിൽക്കുമെന്നും സ്നേഹ പുതിയ വീഡിയോയിൽ പറഞ്ഞു. പുതിയ വീഡിയോയിൽ സ്നേഹയ്ക്കൊപ്പം ശ്രീകുമാറും പ്രിയപ്പെട്ട വളർത്ത് നായ ഓസ്കറുമുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല… ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിന് വേണ്ടി പോവുകയാണ്. അതിന് മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറ‍ഞ്ഞാണ് സ്നേഹയും ശ്രീകുമാറും വീഡിയോ ആരംഭിക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നതുകൊണ്ട് ചെയ്തുകൊണ്ടിരിക്കുന്ന മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ ഷോകളിൽ നിന്നും ബ്രേക്ക് എടുക്കുകയാണ്. വൈഫ് ഈസ് ബ്യൂട്ടിഫുള്ളിൽ കഥാപാത്രമായ കുമാരിയെ പ്രസവിക്കാനായിട്ട് അയക്കുന്നതൊക്കെ കാണിച്ചിരുന്നു. ഇനി പ്രസവമൊക്കെ കഴിഞ്ഞിട്ട് വരും. മറിമായത്തിൽ നേരത്തെ ഷൂട്ട് ചെയ്ത് വെച്ച എപ്പിസോഡുകൾ കുറച്ചുനാൾ കൂടെ വരും. എന്നാലും ഒരു ചെറിയ ഗ്യാപ്പുണ്ടാകും.

​പൂർണ ​ഗർഭിണിയായിരിക്കെ സ്നേഹ ചെയ്ത സാഹസീകതകളെ കുറിച്ചും വീഡിയോയിൽ ഇരുവരും വിവരിക്കുന്നുണ്ട്. ലൊക്കേഷനിലെല്ലാം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ഇതുവരെയും പോയിരുന്നത്. അത് അഹങ്കാരം കൊണ്ടൊന്നുമല്ല. എനിക്ക് അതാണ് കംഫർട്ട്. ഷൂട്ടിന് മാത്രമല്ല…. ചെക്കപ്പിനും ഞാൻ തനിച്ചാണ് പോകാറുള്ളത്. ശ്രീയ്ക്ക് ചക്കപ്പഴത്തിന്റെ സെറ്റിൽ നിന്ന് തീരെ ബ്രേക്ക് കിട്ടാത്ത സമയങ്ങളിൽ ഞാനത് മാനേജ് ചെയ്യും. എന്നാൽ ഇനി പ്രസവം വരെ അത്തരം സാഹസിക പരിപാടികൾ എല്ലാം നിർത്തി വെയ്ക്കുകയാണ്. ഈ സമയത്ത് എനിക്ക് ഏറ്റവും കൂടുതൽ താങ്ക്‌സ് പറയേണ്ടത് എന്റെ ഡോക്ടറിനോടും ശ്രീയോടുമാണ്. ഗർഭിണിയാണെന്ന് അറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പോലും ദുബായിലേക്ക് പോയ ആളാണ് ഞാൻ. വയറും വച്ച് അഭിനയിക്കുമ്പോൾ എല്ലാം പലരും പലതും പറഞ്ഞ് പേടിപ്പിച്ചിരുന്നു.’

പക്ഷെ എനിക്ക് എന്റെ ഡോക്ടർ എല്ലാ സുരക്ഷയും ഉറപ്പ് വരുത്തി. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പിന്നെ ശ്രീ… എല്ലായിടത്തും എന്നെ സപ്പോർട്ട് ചെയ്യുകയും ഷൂട്ടിന് ഈ അവസ്ഥയിലും പോകാൻ അനുവദിയ്ക്കുകയും ചെയ്തു സ്നേഹ ​ഗർഭകാലത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞു. ഒമ്പത് മാസം വരെയും ഞാൻ ഷൂട്ടിന് പോയിട്ടുണ്ട്. ഇനി ലീവെടുക്കാതെ പറ്റില്ല. സ്‌നേഹയെന്ന പേരിനൊപ്പം ചേർന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകർ നൽകിയത്.സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകർക്ക് മണ്ഡുവാണ് സ്‌നേഹ. കുടുംബം പോലെയാണ് മറിമായം ടീമെന്ന് താരവും പറഞ്ഞിരുന്നു. ലോലിതനായാണ് ശ്രീകുമാർ എത്തിയത്. ഇവർ ഇരുവരും ജീവിതത്തിൽ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോൾ ആരാധകർക്കായിരുന്നു സന്തോഷം.

Related posts