സ്നേഹയും ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരുംമറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുവരും പങ്കുവെയ്ക്കാറുണ്ട്.
ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. സ്നേഹ ഇപ്പോൾ ഒൻപതാം മാസത്തിലേക്ക് കടക്കുന്നു. ഇരുവരുടെയും വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. ഇരുവരുടെയും പുതിയൊരു വ്ലോഗിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതൊരു ഗര്‍ഭമല്ലേയെന്നും ഇങ്ങനെ ആഘോഷമാക്കേണ്ട ആവശ്യമുണ്ടോ എന്നൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നതെന്നു ഇരുവരും പറഞ്ഞിരിക്കുന്നു. എന്നാൽ കാര്യം എന്താണെന്ന് വെച്ചാൽ സ്നേഹ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീ കേരളത്തിലെ ‘വൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന സീരിയലിൽ കുമാരിയുടെ ഒൻപതാം മാസ ചടങ്ങാണ് ഇതെന്നാണ് യാഥാർഥ്യം.
സ്നേഹ ഗര്‍ഭിണിയായതോടെയാണ് സ്നേഹയുടെ സീരിയലിലെ കഥാപാത്രമായ കുമാരിയും ഗര്‍ഭിണിയാണെന്ന തരത്തിലേക്ക് കഥ ഇപ്പോൾ. ഒൻപതാം മാസം വരെയും സീരിയലിൽ അഭിനയിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമാണെന്നാണ് സ്നേഹ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. സീരിയലിൽ നിന്നും ചെറിയ ഇടവേള ഇനി സ്നേഹയ്ക്ക് ആവശ്യമാണ്. അതിനാലാണ് ഒൻപതാം മാസത്തിലെ ചടങ്ങിനുശേഷം കുമാരി അച്ഛനൊപ്പം പോകുന്നു എന്ന സീന്‍ സീരിയലിൽ വന്നിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിലെ വളരെ രസകരമായ മുഹൂര്‍ത്തങ്ങളെല്ലാം സ്നേഹ വീഡിയോയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. സീരിയൽ ലൊക്കേഷനിലെ എല്ലാവരും സ്‌നേഹയെക്കുറിച്ചും കുമാരിയെക്കുറിച്ചുമെല്ലാം സംസാരിക്കുന്നതും വീഡിയോയിൽ കാണാം.