പറ്റിക്കപ്പെടാൻ ഞാൻ ഇരുന്ന് കൊടുക്കും! സ്നേഹ ശ്രീകുമാർ ദമ്പതികൾ മനസ്സ് തുറക്കുന്നു!

താരങ്ങളായ സ്നേഹ-ശ്രീകുമാർ ദമ്പതികൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മിനി സ്ക്രീനിലെ മറ്റ് താര ദമ്പതികൾക്കൊന്നും തന്നെ ലഭിക്കാത്ത പ്രേക്ഷക പിന്തുണ ഇവർക്ക് കിട്ടിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലും താരദമ്പതികള്‍ക്കുണ്ട്. ഇപ്പോളിതാ ഇവരുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, വിവാഹം ചെയ്യാമെന്ന് ഔദ്യോ​ഗികമായി ഒന്നും പറഞ്ഞിട്ടില്ല. സംസാരിച്ചോണ്ടിരിക്കുമ്പോൾ എവിടെയോ വഴുതിപ്പോയി, അങ്ങനെ കല്യാണം കഴിച്ചവരാണ് ഞങ്ങൾ.

പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നയാളാണ് സ്‌നേഹ. പൊതുവെ ലേറ്റാണ് ഞാൻ. നേരത്ത് ഭക്ഷണം കഴിക്കാനൊന്നും എത്തില്ല. അപ്പോൾ സ്‌നേഹയ്ക്ക് സങ്കടം വരും. പെട്ടെന്ന് പിണങ്ങുന്ന പ്രകൃതമാണ്. അപ്പോൾത്തന്നെ ഇണങ്ങുകയും ചെയ്യും. പറ്റിക്കപ്പെടാൻ ഞാൻ ഇരുന്ന് കൊടുക്കും. ശ്രീ പാവമാണെന്നൊക്കെയാണ് എന്റെ വീട്ടുകാർ പറയാറുള്ളത്. റിസേർവ്ഡാണ്, അധികം സംസാരിക്കില്ല എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ശരിക്കും എന്താണെന്ന് നമുക്കല്ലേ അറിയൂ. രജിസ്റ്റർ വിവാഹം മതിയെന്നായിരുന്നു ഞങ്ങൾ വിചാരിച്ചത്.’ പെട്ടെന്ന് വീട്ടിലുള്ളവർക്ക് ആ​ഗ്രഹം ബന്ധുക്കളെയൊക്കെ വിളിക്കണം എന്ന്. അങ്ങനെയാണ് വിവാഹം അമ്പലത്തിലേക്ക് മാറ്റിയത്.

സ്‌നേഹ എപ്പോഴും സന്തോഷമായി ഇരിക്കുന്ന ആളാണ്. സങ്കടമൊക്കെ കാണിക്കുന്നത് എന്നോട് മാത്രമേയുള്ളൂ. ഞാനങ്ങനെ ഒരുകാര്യത്തിലും നിബന്ധനകളൊന്നും വെച്ചിട്ടില്ല. എപ്പോഴും കൂളായിരിക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്’.’ഓസ്‌കാറിന് ഇപ്പോൾ ഒന്നര വയസായി. അവനുള്ളതുകൊണ്ട് ഞങ്ങളുടെ വഴക്ക് കുറഞ്ഞു. ആദ്യം വീടിന് പുറത്തായിരുന്നു അവന്റെ സ്ഥാനം. ഇപ്പോൾ ബെഡ്‌റൂമിലായി. ഇപ്പോ അവന്റെ പെർമിഷനുണ്ടെങ്കിലേ എനിക്ക് അകത്ത് കയറാനാകുള്ളൂ’ പൂച്ചയെ മേടിച്ച് തരാനായിരുന്നു സ്‌നേഹ പറഞ്ഞത്. പട്ടിയെ മേടിക്കുകയാണെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോവുമെന്ന് പറഞ്ഞയാളാണ്. ഇപ്പോൾ ആ പേടിയൊക്കെ മാറി. ഓസ്ക്കാറിന്റെ കൂടെയാണ് എപ്പോഴും

Related posts