വിശേഷം ഒന്നും ആയില്ലേ! കിടിലൻ മറുപടിയുമായി സ്നേഹ!

താരങ്ങളായ സ്നേഹ-ശ്രീകുമാർ ദമ്പതികൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മിനി സ്ക്രീനിലെ മറ്റ് താര ദമ്പതികൾക്കൊന്നും തന്നെ ലഭിക്കാത്ത പ്രേക്ഷക പിന്തുണ ഇവർക്ക് കിട്ടിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലും താരദമ്പതികള്‍ക്കുണ്ട്. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ക്യു ആന്റ് എ സെഷനുമായി എത്തിയിരിക്കുകയാണ് സ്‌നേഹ.

നിങ്ങളെല്ലാവരുടേയും കമന്റുകള്‍ ഞാന്‍ കാണാറുണ്ട്, അതൊക്കെ വായിക്കുന്നുണ്ട്. ക്യുഎ ചെയ്യുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസും ഇട്ടിരുന്നു. അങ്ങനെ ലഭിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് എന്ന് പറഞ്ഞ് കൊണ്ടാണ് സ്‌നേഹ വീഡിയോ ആരംഭിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ വീഡിയോ സ്‌നേഹ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ആനിവേഴ്‌സറി ആശംസകള്‍ അറിയിച്ച് കുറേ പേര്‍ എത്തി. നിങ്ങള്‍ രണ്ടുപേരെയും പോലെ ചിരിക്കുന്ന കുറേ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്കുണ്ടാവട്ടെയെന്ന കമന്റുമുണ്ടായിരുന്നു. വാര്‍ഷിക വിശേഷം മാത്രമേയുള്ളോ, വേറെ വിശേഷം ഒന്നുമില്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വിശേഷമൊക്കെ ആവുമ്പോള്‍ അറിയിക്കാം കേട്ടോയെന്നായിരുന്നു സ്‌നേഹയുടെ മറുപടി.

കഥകളിയുടെ ഒരു ഭാഗം ചെയ്യാമോയെന്ന ചോദ്യവുമുണ്ടായിരുന്നു. പൂതനാമോക്ഷത്തിന്റെ വീഡിയോ ഇട്ടിരുന്നു, ഇനി ചെയ്യുമ്പോള്‍ വീഡിയോ എടുത്തിടാമെന്നും സ്‌നേഹ പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു ഒരാള്‍ നിങ്ങള്‍ക്ക് കുഞ്ഞുങ്ങളൊന്നും വേണ്ടേ, എല്ലാവര്‍ക്കുമായി എന്ന് പറഞ്ഞ് സൗഭാഗ്യയെക്കുറിച്ചും അശ്വതി ശ്രീകാന്തിനെക്കുറിച്ചും പറഞ്ഞത്. ഓരോന്നിനും ഓരോ സമയമുണ്ട്, എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ അറിയിച്ചോളാമെന്നായിരുന്നു സ്‌നേഹ മറുപടി പറഞ്ഞത്. ഓര്‍മ്മവെച്ച കാലം മുതല്‍ ഞാനിങ്ങനെയാണ് ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യലായി ആരുടെ മുന്നിലും നില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. എനിക്ക് ഇങ്ങനെയേ ചിരിക്കാന്‍ പറ്റുകയുള്ളൂയെന്നായിരുന്നു ചിരിയെ വിമര്‍ശിച്ചവര്‍ക്ക് സ്‌നേഹ കൊടുത്ത മറുപടി. അതേ പോലെ തന്റെ വീഡിയോയില്‍ ശബ്ദത്തിന് പ്രശ്‌നമുണ്ടെന്ന് പറഞ്ഞവരോട് അത് ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു, ഇതേക്കുറിച്ച് ഞാനും ചിന്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ മൈക്ക് വാങ്ങിയെന്നും സ്‌നേഹ പറഞ്ഞിരുന്നു. അങ്ങനെയുള്ള കമന്റ് പറഞ്ഞവര്‍ക്ക് നന്ദിയെന്നും, ഇനി ഇതേക്കുറിച്ച് ശ്രദ്ധിക്കുമെന്നും താരം വ്യക്തമാക്കി.

Related posts