ശ്രീ എപ്പോഴും അത് പറഞ്ഞ് കളിയാക്കാറുണ്ട്! സ്നേഹ ശ്രീകുമാർ മനസ്സ് തുറക്കുന്നു!

സ്‌നേഹയും ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച്‌ പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരുംമറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുവരും പങ്കുവെയ്ക്കാറുണ്ട്.

കുഞ്ഞതിഥി വരാൻ പോവുന്നതിന്റെ സന്തോഷം ആദ്യമായി പങ്കിട്ടത് സ്വന്തം ചാനലിലൂടെയായിരുന്നു. പിറന്നാളിന് ശ്രീക്ക് സർപ്രൈസ് കൊടുത്തതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് സ്‌നേഹ.വിശേഷദിവസങ്ങൾ സ്‌പെഷലായി തന്നെ ആഘോഷിക്കുന്നയാളാണ് സ്‌നേഹ. ചെറിയ കാര്യങ്ങൾ വരെ സെലിബ്രേറ്റ് ചെയ്യാനിഷ്ടമാണ്. ഒരാൾക്ക് എത്ര ബർത്ത് ഡേയുണ്ട്, രണ്ട് ബർത്ത് ഡേയുണ്ടോ എന്ന് ചോദിച്ച് ശ്രീ എപ്പോഴും കളിയാക്കാറുണ്ട്. ഡേറ്റും നാളും ആഘോഷിക്കാറുണ്ട്. ഡേറ്റ് ഓഫ് ബർത്തിന് നൽകിയ സർപ്രൈസാണ് വീഡിയോയിലുള്ളത്. ഷൂട്ടില്ലാത്തതിനാൽ ശ്രീ വീട്ടിലുണ്ട്. അതിനാൽ അവിടെ സർപ്രൈസ് പറ്റില്ല. ബ്രദറായ ഹരിച്ചേട്ടന്റെ വീട്ടിൽ വെച്ച് സർപ്രൈസ് കൊടുക്കാനായി തീരുമാനിക്കുകയായിരുന്നു സ്‌നേഹ. ഇത് സർപ്രൈസ് ആവുമോ എന്നൊന്നും അറിയില്ല, എപ്പോഴും പണി പാളാറുണ്ടെന്നും സ്‌നേഹ പറയുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് സമ്മാനവും കേക്കുമൊക്കെ ഒപ്പിച്ചത്. ഞാൻ അകത്ത് ഓരോന്ന് ചെയ്‌തോണ്ടിരിക്കുമ്പോൾ ശ്രീയുടെ വണ്ടി പുറത്ത് കണ്ടിരുന്നു. ഞാൻ ഇവിടെ വന്ന കാര്യം അറിയുമോ എന്നൊന്നും എനിക്കറിയില്ല. എല്ലാം സെറ്റായിക്കഴിഞ്ഞിട്ട് ഹരിച്ചേട്ടനെ വിളിച്ച് ശ്രീയേയും കൊണ്ട് വരാനായി പറയാനാണ് പ്ലാൻ. സിനിമാഷൂട്ടിംഗിനായി ശ്രീ മുംബൈയിലേക്ക് പോവുകയാണ്. ചേട്ടന്റെ മോളായ പാറുവാണ് ഗുജറാത്തിൽ നിന്നും എല്ലാം സെറ്റാക്കിത്തന്നത്. മനോഹരമായ കേക്കായിരുന്നുവെങ്കിലും ഫ്രിഡ്ജിലേക്ക് വെച്ചപ്പോൾ ഒരുഭാഗം അടർന്ന് പോയിരുന്നു. വട്ടത്തിലുള്ളത് മുട്ടയുടെ ഷേപ്പായെന്നേയുള്ളൂ. ബൊക്കെ കൊടുത്തായിരുന്നു സ്‌നേഹ ശ്രീകുമാറിനെ സ്വാഗതം ചെയ്തത്. സർപ്രൈസൊക്കെയുണ്ടെങ്കിൽ എന്നോടൊന്ന് പറയണ്ടേ, ഞാൻ പ്രിപ്പയർ ചെയ്ത് വന്ന് നിൽക്കില്ലേയെന്നായിരുന്നു ശ്രീ പറഞ്ഞത്. ടീഷർട്ടും മ്യൂസിക്ക് സിസ്റ്റവും മൈക്കുമായിരുന്നു സ്‌നേഹ സമ്മാനമായി നൽകിയത്. ഇനി ഗാനമേളയൊക്കെ ഇവിടെ നടത്താമെന്നായിരുന്നു ശ്രീ പറഞ്ഞത്. ശ്രീകുമാറിന്റെ സുഹൃത്തും കേക്ക് അയച്ച് കൊടുത്തിരുന്നു. അകലെയാണെങ്കിലും എപ്പോഴും അടുത്താണെന്ന് തോന്നുന്ന സുഹൃത്താണ്. എത്ര തിരക്കാണെങ്കിലും എന്തെങ്കിലും കാര്യം പറഞ്ഞാൽ അത് ചെയ്തിരിക്കുമെന്നായിരുന്നു ശ്രീകുമാർ സുഹൃത്തിനെക്കുറിച്ച് പറഞ്ഞത്.

Related posts