സ്മിനു സിജോ കെട്ട്യോളാണെൻ്റെ മാലാഖ എന്ന ആസിഫ് അലി നായകനായെത്തിയ ചിത്രത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധേയയായ നടിയാണ്. ജോ ആൻഡ് ജോ, ഹെവൻ എന്നിവയാണ് സ്മിനുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. ജീവിതത്തിൽ നേരിട്ട അവഗണകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം, വാക്കുകളിങ്ങനെ, സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തനിക്ക് ഹാൻഡ് ബോളിനോടായിരുന്നു താൽപര്യം. സ്‌പോർട്‌സിൽ കരിയർ നേടണമെന്ന് കരുതിയപ്പോഴും വീട്ടിലെ സാഹചര്യം അതിന് അനുകൂലമായില്ല. വീട്ടിലെ മൂത്തപെൺകുട്ടിയായതിനാൽ നേരത്തെ വിവാഹം കഴിപ്പിച്ച് വിട്ടു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 23 വർഷമായി. അന്നൊക്കെ പെൺകുട്ടികളുടെ വിവാഹം നേരത്തെ നടത്തുന്നതാണ് പതിവ്. ഭർത്താവ് സിജോ ബിസിനസ് നടത്തുകയാണ്.
വിവാഹം കഴിഞ്ഞിട്ട് ഇത്രയും വർഷമായതിന് ശേഷം സിനിമയിൽ അഭിനയിക്കുന്നെന്ന് പറഞ്ഞപ്പോൾ ഒരുപാട് ബന്ധുക്കൾ എതിർപ്പുമായി വന്നിരുന്നു. സിനിമാക്കാർ മോശക്കാരാണ്. അതിലേക്ക് പോയാൽ നമ്മളും മോശമാകുമെന്നൊക്കെ പറഞ്ഞവരുണ്ട്. എന്നാൽ ഭർത്താവും മക്കളുമെല്ലാം എല്ലാവിധ പിന്തുണയും നൽകി. അവഗണനകൾ പല രീതിയിൽ നേരിട്ടിട്ടുണ്ട്. സ്‌കൂളിൽ പഠിക്കുമ്പോൾ നല്ല രീതിയിൽ പഠിക്കുന്ന കുട്ടികൾക്ക് മുൻഗണനയും എന്നെ പോലുള്ള സ്‌പോർട്‌സിൽ കഴിവ് തെളിയിക്കുന്നവർക്ക് അവഗണനയുമായിരുന്നു.
ആ കാലത്ത് പെൺകുട്ടികൾ കായികരംഗത്ത് നേട്ടങ്ങൾ കൊയ്യുന്നതൊന്നും വലിയ ശതമാനം ആളുകളും ഇഷ്ടപ്പെട്ടിരുന്നില്ല. അവഗണനയുടെ പേരിൽ പലപ്പോഴും അധ്യാപകരോട് വഴക്കിടേണ്ടതായി വന്നിട്ടുണ്ട്. അങ്ങനെ വന്ന ഇൻസൾട്ടുകളാണ് സ്‌റ്റേജിൽ കയറാൻ പേടിയായി മാറിയത്. ഹാൻഡ് ബോൾ എന്നൊക്കെ പറഞ്ഞ് നടന്നാൽ ഇവളൊക്കെ വല്ലവന്റെയും തലയിൽ കയറി പോകത്തെയുള്ളു. എന്നാണ് ഒരു അധ്യാപക എന്റെ അമ്മയോട് പറഞ്ഞത്. ആ അധ്യാപകരുടെ ശാപം കൊണ്ടാണോന്ന് അറിയില്ല, എന്റെ ക്ലാസിൽ ഏറ്റവും നന്നയി പഠിച്ചിരുന്ന കുട്ടികളെക്കാൾ പ്രശസ്തിയിലെത്താൻ എനിക്ക് സാധിച്ചു.