വൈറലായി കേശുവിന്റെയും ശിവയുടെയും ചിത്രങ്ങൾ

മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെ പ്രശസ്തരായവരാണ് ശിവാനിയും അൽ സാബിത്തും. ഈ ജനപ്രിയ പരമ്പരയിലൂടെ കുട്ടിത്താരങ്ങളുടെ വളർച്ച പ്രേക്ഷകർ കണ്ടിരുന്നു. അടുത്തിടെ ആണ് അഞ്ചു വർഷമായി സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന ഉപ്പും മുളകും അവസാനിച്ചതായി റിപ്പോർട്ടുകൾ വന്നത്. നിഷ സാരംഗും ബിജു സോപാനവും തന്നെയാണ്‌ ഉപ്പും മുളകും പരമ്പര അവസാനിച്ചതായി സ്ഥിതീകരിച്ചത്.

അതേ സമയം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് കേശുവിന്റെയും ശിവാനിയുടെയും പുത്തൻ ചിത്രങ്ങൾ. നിരവധി പേരാണ് ചിത്രം കണ്ട് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ആരാധകർ പറയുന്നത് ഇവരങ്ങ് വലിയ കുട്ടികളായി പോയല്ലോ എന്നാണ്. കേശു ഉപ്പും മുളകിൽ അഭിനയിക്കുന്ന സമയത്തും ചില സിനിമകളിലും അഭിനയിച്ചിരുന്നു. ‘ ഞാൻ പ്രകാശൻ ‘ എന്ന ഫഹദ് ഫാസിൽ – സത്യൻ അന്തിക്കാട് ചിത്രത്തിൽ ചെറിയ വേഷത്തിൽ കേശു അഭിനയിച്ചു. ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകന്റെ റോളിൽ ആണ് ചിത്രത്തിൽ കേശു എത്തിയത്.


എന്നാൽ പ്രേക്ഷകർക്കു മുമ്പിൽ ഡാൻസ് വീഡിയോകളുമായാണ് ശിവാനി എത്തിയത്. ശിവാനി തന്റെ വീഡിയോകൾ ഉപ്പും മുളകിലെ മുടിയനോടൊപ്പം ആയിരുന്നു ചെയ്തിരുന്നത്.സോഷ്യൽ മീഡിയയിൽ ഉപ്പും മുളകും താരങ്ങൾ എപ്പോഴും ആക്റ്റീവ് ആകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഉപ്പും മുളകും താരങ്ങളുടെ പേരിൽ നിരവധി ആരാധക ഗ്രൂപ്പുകളും ഉണ്ട്.

Related posts