കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീധനം. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആത്മഹത്യകളുടെ കാരണം സ്ത്രീധനത്തിന്റെ പേരിലുണ്ടായവയാണ് എന്നാണ് പ്രാഥമിക നിഗമനം. വിസ്മയയുടേത് ഉൾപ്പടെ നടന്ന ആത്‍മഹത്യകളിൽ പ്രതികരണം അറിയിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഗായിക സിതാര കൃഷ്ണകുമാര്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
സഹിക്കൂ ക്ഷമിക്കൂ എന്നല്ല പെണ്‍കുഞ്ഞുങ്ങളെ പറഞ്ഞ് പഠിപ്പിക്കേണ്ടതെന്നു സിതാര പറയുന്നു. കല്യാണമല്ല ജീവിത്തിലെ ഒരേയൊരു ലക്ഷ്യമെന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു.സിതാര കൃഷ്ണകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം, ‘പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം!
പ്രിയപ്പെട്ട പെണ്‍കുട്ടികളെ… കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം!!’