ആത്മാർത്ഥതക്ക് മെഡലുണ്ടെങ്കിൽ ഗോൾഡ് ഇങ്ങക്ക് തന്നെ! വൈറലായി സിതാരയുടെ പോസ്റ്റ്!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക ആണ് സിതാര കൃഷ്ണകുമാർ. വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും ശബ്ദമാധുര്യം കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ സിതാരയ്ക്ക് കഴിഞ്ഞു. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചു കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ പിന്നണി ഗായിക ആയി തിളങ്ങിയ നടി ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്. ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്.

താരത്തെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രിയതമന് ആശംസകൾ അറിയിച്ച്‌ എത്തിയിരിക്കുന്ന സിത്താരയുടെ പോസ്റ്റ് ശ്രദ്ധേയമാവുന്നത്. ആത്മാർഥതയ്ക്ക് മെഡൽ ഉണ്ടെങ്കിൽ അത് സജീഷിന് കൊടുക്കണമെന്നാണ് പോസ്റ്റിൽ ഗായിക എഴുതിയിരിക്കുന്നത്. നിരവധിപ്പേരാണ് ജന്മദിനാശംസകളുമായെത്തുന്നത്.


കുറിപ്പിങ്ങനെ, ഇതിലോരോ കാലത്തിലും സമയത്തിലും ഓരോരോ മട്ടിലും മാതിരിയിലും ആണ് ഞാൻ… സങ്കടം, സന്തോഷം, വിഷാദം, ആഹ്ലാദം, അമിതാവേശം മാറി മാറി അങ്ങനെ… അപ്പോഴൊക്കെയും പാറ പോലെ മാറാതെ ഇരിക്കണ ഈ ചങ്ങായി അടിപൊളിയാണ്! ആത്മാർത്ഥതക്ക് മെഡലുണ്ടെങ്കിൽ ഗോൾഡ് ഇങ്ങക്ക് തന്നെ! വേണ്ട കാലത്ത്, വേണ്ട നേരത്ത് കൃത്യമായി വന്ന് കൈ തന്നു ഞെട്ടിക്കുന്ന ഈ സുജായിക്കെന്റെ പിറന്നാൾ സ്‌നേഹം! നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമെല്ലാം വലിയൊരു അനുഗ്രഹമാണ് നിങ്ങൾ എന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സിത്താര പറയുന്നത്. ഭർത്താവിനും മകൾക്കുമൊപ്പമുള്ള ഫോട്ടോസെല്ലാം ചേർത്തൊരു കൊളാഷും സിത്താര പങ്കുവെച്ചിരുന്നു.

Related posts