ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും! ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചു സിതാര!

മലയാള സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും ശബ്ദ മാധുര്യം കൊണ്ടും മലയാളി മനസ്സുകളെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോകുവാൻ സിത്താരയ്ക്ക് സാധിക്കുന്നു. സാമൂഹിക പ്രശ്നങ്ങളിലും താരം ഇടപെടാറുണ്ട്. ഇപ്പോഴിതാ ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക സിതാര . പോലക്ക് പലയിടത്തും പോയിട്ടുണ്ട് പല കാലത്തായി, ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല. ദ്വീപ് മുട്ടായി പോലെ മധുരമുള്ളതാണ് ലക്ഷ്ദ്വീപുകാരുടെ മനസ് എന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു.

Sithara: Let us get into the habit of choosing words carefully in our  conversations | Malayalam Movie News - Times of India

ലോകത്ത് പലയിടത്തും പോയിട്ടുണ്ട് പല കാലത്തായി !! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല ! കള്ളമില്ലാത്ത , കളങ്കമില്ലാത്ത , കുറേ ഇടവഴികളും , നല്ല മനുഷ്യരും ! കരയെന്നാൽ അവർക്ക് കേരളമാണ് ! ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ! ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ് ! ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും , സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു എന്നുമാണ് താരം പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

Singer Sithara Krishnakumar has an explanation for her new look

Related posts