അത് ചെറിയ കാര്യമല്ല, എനിക്ക് വളരെ പ്രധാനമാണ് ! സൂപ്പർ ഫോർ ജൂനിയേർസിലെ സഹതാരങ്ങളെ കുറിച്ച് മനസ്സ് തുറന്ന് സിതാര!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയ താരമിപ്പോൾ ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്. സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത് ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിൽ കൂടിയാണ്. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്.

ഇപ്പോളിതാ സൂപ്പർ ഫോർ ജൂനിയേർസ് എന്ന ഷോയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സിത്താര. ഞങ്ങളെക്കൊണ്ട് നടത്തിപ്പുകാർക്കായിരിക്കും ശല്യം. എല്ലാവർക്കും പ്രായമായിത്തുടങ്ങിയല്ലോ. കോളേജും സ്കൂളുമൊക്കെ മിസ് ചെയ്യുന്നുണ്ട്. അതിനാൽ ഒരുമിച്ചിരിക്കുമ്പോൾ സംസാരം നിർത്തില്ല. സാധാരണ പ്രോഗ്രാമിന് പോവുന്നതിലും ക്ഷീണമായിരിക്കും. പറഞ്ഞ് പറഞ്ഞ് തളരും. എല്ലാവരും രാവിലെ എത്തും. അവിടെയിരുന്ന് സംസാരിച്ച് രാത്രി തിരിച്ച് പോവില്ല. എല്ലാവരെയും പറിച്ച് മാറ്റണം. എപ്പോഴും മിസ് ചെയ്യും. നമുക്ക് എന്തെങ്കിലും വിഷമം വരുമ്പോൾ പറയാതെ മനസ്സിലാക്കും. വിഷമിച്ചിരിക്കുമ്പോൾ ജ്യോത്സ്ന വന്ന് എന്താ പറ്റിയത്, ഓക്കെ ആണോ? വിശ്രമിക്കണം എന്നൊക്കെ പറയും. അത് ചെറിയ കാര്യമല്ല. അത് എനിക്ക് വളരെ പ്രധാനമാണ്.

ഷോകൾ ചെയ്യുമ്പോൾ തനിക്ക് തോന്നാറുള്ള അസ്വസ്ഥതയെക്കുറിച്ചും തുറന്ന് പറയുകയാണ് സിത്താര. ചില റിയാലിറ്റി ഷോകളിൽ ഇരിക്കുമ്പോൾ അവർ ഡിസൈൻ ചെയ്തിട്ടുള്ള രൂപത്തിലേക്കാണ് ഞാൻ മാറുന്നത്. ചിലപ്പോൾ ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല. ചില ഡ്രസുകളിൽ ഭയങ്കര ഗ്രാന്റ് ആയ വർക്കുകളായിരിക്കും. പക്ഷെ അത് ധരിച്ച് നടക്കാനും ഇരിക്കാനും പറ്റില്ല. ഒരു ഫുൾ ഷോയ്ക്ക് ഞാൻ കാല് നീട്ടി ഇരുന്നിട്ടുണ്ട്. നേരെ ഇരുന്നാൽ വയറൊക്കെ വന്നാൽ ഡ്രസിന്റെ സ്റ്റിച്ച് പൊട്ടും.

Related posts