രോമാഞ്ചം കൊള്ളിക്കാന്‍ നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു! ഒരുത്തീയെ പ്രശംസിച്ച് സിതാര!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക ആണ് സിതാര കൃഷ്ണകുമാർ. നിരവധി സിനിമകളിൽ പിന്നണി ഗായിക ആയി തിളങ്ങിയ താരം ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്. ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ നവ്യ നായർ ചിത്രത്തെ കുറിച്ച് പറയുകയാണ് സിതാര. ഒരുത്തി എന്ന ചിത്രത്തെ പ്രശംസിക്കുകയാണ് സിതാര ഇപ്പോൾ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിതാര ചിത്രത്തെ കുറിച്ചും നവ്യയുടെ അഭിനയത്തെ കുറിച്ചും പറഞ്ഞിരിക്കുന്നത്.

സിതാരയുടെ വാക്കുകള്‍ ഇങ്ങനെ, ഒരുത്തി. നവ്യ എത്ര അനായാസമായാണ് നിങ്ങള്‍ രാധാമണിയായത്! രാധാമണിയില്‍, ആവശ്യം വരുമ്പോള്‍ കല്ലുപോലെ ഉറയ്ക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉള്‍പ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു! രോമാഞ്ചം കൊള്ളിക്കാന്‍ കയ്യടിപ്പിക്കാന്‍ വിസില് വിളിക്കാന്‍ നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു വി കെ പി! എല്ലാം കൊണ്ടും അസ്സലായി, ശെരിക്കും മാസ്സായി.

ചിത്രത്തില്‍ വിനായകനും ഒരു സുപ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്ന് എസ് സുരേഷ് ബാബുവാണ്.

Related posts