ഇതുവരെ എന്നോട് ഒരു പാട്ട് പാടി തരു എന്ന് ദീപ്തി പറഞ്ഞിട്ടില്ല! ഗായകന്‍ വിധു പ്രതാപ് പറയുന്നു!

വിധു പ്രതാപ് മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് താരം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. ഭാര്യയും നർത്തകിയുമായ ദീപ്തിയും വിധുവും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് താരം തെളിയിച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം.

ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇവർ ഇരുവരും ഒരുമിച്ചു നൽകിയ ഒരു പഴയ അഭിമുഖമാണ്. സത്യം പറഞ്ഞാൽ ഇതുവരെ എന്നോട് ഒരു പാട്ട് പാടി തരു എന്ന് ദീപ്തി പറഞ്ഞിട്ടില്ല. എന്താണെന്ന് അറിയില്ല. ഭാഗ്യത്തിന് ഞാൻ പാടുമ്പോൾ ചെവി പൊത്താറില്ല, എന്നാൽ ഉടനെയെത്തി ദീപ്തിയുടെ ഉത്തരം, ‘പാട്ട് ഒന്ന് നിർത്തിയാലല്ലേ എനിക്ക് എന്തേലും പാടിത്തരാൻ പറയാൻ പറ്റു’.

ഇതേ വീഡിയോയിൽ തങ്ങൾ ഒരുമിച്ചു ചെയ്ത ഒരു ആൽബം സോങ്ങിനെപ്പറ്റി ദമ്പതികൾ പരാമർശിക്കുന്നുണ്ട്.”ഞാൻ ആദ്യമായി പാടിത്തരാൻ വിധുനോട് പറഞ്ഞത് ചിലപ്പോൾ പാതിരാവിൽ എന്ന ആൽബത്തിലെ പാട്ടായിരിക്കും. ലോ ബഡ്ജറ്റിൽ ചെയ്ത ആൽബം ആയതുകൊണ്ട് ഷൂട്ടിനിടെ കറന്റ് പോയപ്പോൾ, ജനറേറ്റർ ഇല്ലാതെ കഷ്ട്ടപ്പെട്ടു.

Related posts