ആദ്യ കാലങ്ങളിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു. പിന്നണി ഗാനരംഗത്തേക്ക് എത്തിയപ്പോൾ നേരിട്ട വെല്ലുവിളിയെക്കുറിച്ചു മനസ്സ് തുറന്നു സ്വേതാ മോഹൻ!

സുജാത മോഹന്‍ മലയാളികൾക്ക് വളരെ പ്രിയങ്കരിയായ ഗായികയാണ്‌. നൂറു കണക്കിനു ഗാനങ്ങളിലൂടെ ആരാധകരുടെ മനസ് കവർന്ന ഗായികയാണ് സുജാത. കൂടാതെ റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി വന്നും സുജാത പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. സുജാതയെ പ്രസന്നതയുള്ള മുഖത്തോടുകൂടിയെ എപ്പോഴും പൊതു ചടങ്ങുകളിലും മറ്റും കാണാറുള്ളു. ഒപ്പം സുജാത തന്റെ വസ്ത്രധാരണത്താലും ശ്രദ്ധയാകർഷിക്കാറുണ്ട്.

Shweta Mohan (Singer) Age, Height,Net Worth & Bio - CelebrityHow

സുജാത മാത്രമല്ല ഭര്‍ത്താവ്‌ കൃഷ്ണമോഹനും മകള്‍ ശ്വേതയും കൊച്ചുമകളുമെല്ലാം പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ ശ്വേത മോഹന്‍ ഗായിക സുജാതയുടെ മകള്‍ എന്ന ലേബല്‍ സംഗീത ജീവിതം ആരംഭിച്ചപ്പോൾ തന്നെ ഒരുപാട്‌ സഹായിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ്. സുജാതയുടെ മകള്‍ എന്ന പരിഗണനയില്‍ പല പ്രശസ്ത സംഗീത സംവിധായകരുടെയും അടുത്തേക്ക്‌ എത്താന്‍ എളുപ്പമായിരുന്നു. എന്നാല്‍ ആദ്യ ഗാനം മാത്രമേ തനിക്ക്‌ കിട്ടാറുള്ളൂ. പിന്നീട്‌ തനിക്ക്‌ പാട്ടു തരാറില്ല. സുജാതയുടെ മകള്‍ നന്നായി പാടണമല്ലോ എന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കാതിരിക്കാന്‍ വേണ്ടി ആദ്യ കാലത്തൊക്കെ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നും ശ്വേത പറയുന്നു.

Shweta Mohan releases her first indie song - The Hindu

അന്നൊക്കെ റെക്കോര്‍ഡിങ്ങിനു വിളിക്കുമ്പോള്‍ പാടുന്ന സമയത്ത്‌ എന്നില്‍ നിന്നും ഭാവങ്ങള്‍ സംഗീത സംവിധായകര്‍ പ്രതീക്ഷിച്ചിരുന്നു. കാരണം, അമ്മ ഭാവഗായിക ആണല്ലോ. അതുകൊണ്ടു തന്നെ അമ്മയെപ്പോലെ ഭാവങ്ങള്‍ വരണം എന്ന്‌ അവര്‍ പറയാറുണ്ടായിരുന്നു എന്നു ശ്വേത പറഞ്ഞു. പിന്നണി ഗാനരംഗത്ത്‌ എത്തിയ തുടക്കകാലത്ത്‌ അമ്മയുടെ അതേ ശൈലിയാണ് തനിക്ക്‌ എന്നാണ്‌ എല്ലാ സംഗീത സംവിധായകരും പറഞ്ഞിരുന്നത്. തന്റെ ആദ്യ ഗാനമായ സുന്ദരി ഒന്നു പറയൂ കേട്ടിട്ട് അമ്മയാണ്‌ പാടിയതെന്ന്‌ പലരും തെറ്റിദ്ധരിച്ചിരുന്നു. പല പാട്ടുകള്‍ക്കും അതേ അനുഭവം ഉണ്ടായിരുന്നു. പിന്നീട്‌ പാടി പാടി
തന്റെ ശൈലി മാറി വരികയായിരുന്നു എന്നും ശ്വേത പറഞ്ഞു.

Related posts