പി ജയചന്ദ്രൻ മലയാളത്തിന്റെ ഭാവഗായകനാണ്. അത്രമേൽ മനോഹരമാണ് സഹപ്രവർത്തകർ കുട്ടേട്ട എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾ. പി ജയചന്ദ്രൻ പാടിയതിലധികവും ഹിറ്റ് ഗാനങ്ങളാണ്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് സിത്താര കൃഷ്ണകുമാറും പി ജയചന്ദ്രനും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ്. ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത് സിത്താര കൃഷ്ണകുമാർ തന്നെയാണ്. സിത്താര ഭാവഗായകനോടൊപ്പം പാടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്.
സംഗീതജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്ന്. ഭാവഗായകനോടൊപ്പം ഒരു ഗാനം. നിത്യഹരിതം എന്ന വാക്ക് ജയേട്ടന്റെ ശബ്ദത്തോളം ചേരുന്ന മറ്റെന്തുണ്ട്. പ്രിയ സഹോദരൻ അനന്ദ് മധുസൂദനൻ, മനസ്സുനിറയെ സ്നേഹം നന്ദി എന്ന് ചിത്രത്തിനൊപ്പം ഗായിക കുറിച്ചു. ആനന്ദിന്റെ മനോഹരമായ ഈണത്തോട് വരികൾ ചേർത്ത് വച്ച ഹരിനാരായണൻ ബികെ സ്നേഹം ഹരിയേട്ടാ എന്നും സിത്താര കൂട്ടിച്ചേർത്തു.
പി ജയചന്ദ്രന്റെ മറ്റൊരു ഫോട്ടോ കുറച്ചുനാൾ മുമ്പ് ചർച്ചയായിരുന്നു. പി ജയചന്ദ്രനെ മലയാളിത്തമുള്ള വേഷങ്ങളിൽ മാത്രം കണ്ടവർക്ക് പുതിയ മേക്കോവർ അമ്പരപ്പാണ് ഉണ്ടാക്കിയത്. ഫോട്ടോയിൽ കണ്ടത് മസിലും പെരുപ്പിച്ച് മീശ പിരിച്ച് ബുൾഗാൻ താടിയുമായി ടി ഷർട്ടും ധരിച്ചുള്ള പി.ജയചന്ദ്രനെയായിരുന്നു.