മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. തന്റെ ശബ്ദ മാധുര്യം കൊണ്ട് നിരവധി സിനിമകളിൽ പിന്നണി ഗായികയായു ജനഹൃദയങ്ങളിൽ ഇടം നേടാൻ സിത്താരക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും താരം എത്തുന്നുണ്ട്. സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത് ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയുമാണ്. മെലഡിഗാനങ്ങൾ പോലെ തന്നെ അടിച്ചുപൊളി തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. സിതാര വിവാഹം കഴിച്ചിരിക്കുന്നത് ഡോക്ടറായ എം സജീഷിനെയാണ് .
താരത്തെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ശബ്ദത്തിന്റെ പേരിൽ ഉണ്ടായ വിമർശനങ്ങളെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് സിത്താര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
സിത്താരയുടെ വാക്കുകൾ ഇങ്ങനെ, ഇത്തരത്തിലുള്ള ചോദ്യങ്ങൾ വരുമ്പോൾ ചോദ്യത്തിന് ഭംഗികൂട്ടാനാണ് പലതരത്തിൽ ചോദിക്കുന്നതെങ്കിലും ചോദിക്കുന്നവർക്ക് അറിയേണ്ടത് എന്റെ ശബ്ദത്തിലെ പലതരത്തിലുള്ള ടെക്‌സ്ച്വറിനെ കുറിച്ചാണ്. അതിന് ഞാൻ എന്ത് മാറി മാറി നൽകും എന്നത് കേൾക്കാനാണ്. ആ കാര്യത്തിൽ ചോദ്യം ചോദിക്കുന്നവർക്ക് മാത്രമല്ല, പാടുന്ന എനിക്കും കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. കാരണം ഒരു പ്രത്യേക റേഞ്ചിൽ എന്റെ ശബ്ദം ഇങ്ങനെയാണ് പുറത്തേക്ക് വരുന്നത്. നമ്മുടെ മുടി , നിറം എന്നു പറയും പോലെ തന്നെയാണ് ശബ്ദവും. അതിൽ ഒന്നും ചെയ്യാനില്ല. സിനിമയിൽ പാടാൻ ഈ ടെക്‌സ്ച്വർ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇതിനെ മറ്റൊരു അനുഭവമായി കാണുന്നു.