അമൽ നീരദ് ചിത്രം ബിഗ് ബിയിലെ വിടപറയുകയാണോ എന്ന ഗാനം ആലപിച്ചു മലയാള പിന്നണി ഗാനരംഗത്തേക്ക് വന്ന ഗായികയാണ് ശ്രേയ ഘോഷൽ. തന്റെ ശബ്ദ മാധുര്യം കൊണ്ട് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ശ്രേയയ്ക്ക് സാധിച്ചു. ശൈലാദിത്യ മുഖോപാധ്യായെ 2015 വിവാഹം കഴിച്ച ശ്രേയ ഇപ്പോൾ ഇരുവരും തങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുവാണ്. ശ്രേയയുടെ ഗർഭകാലത്തെ തന്റെ ഭർത്താവിന്റെ ശ്രദ്ധയെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
‘ഞാൻ ഇപ്പോൾ യഥാർഥത്തിൽ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണ് . മാതാപിതാക്കളാകാൻ ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തോട് ആദ്യമേ നന്ദി പറയുന്നു . വയറ്റിൽ ഒരു കുഞ്ഞ് വളരുമ്പോഴുള്ള മഹത്തായ അനുഭവം എന്താണെന്ന് എന്റെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട് . ഇപ്പോൾ ഞാനത് അനുഭവിച്ചറിയുന്നു . ഒരു സ്ത്രീയ്ക്ക് ഏറ്റവും കൂടുതൽ സന്തോഷം പകരുന്നതും അവൾക്കു കിട്ടുന്ന ഏറ്റവും മികച്ച സമ്മാനവും മാതൃത്വത്തിന്റെ മധുരം ആണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു .ഞാനിപ്പോൾ തിരിച്ചറിയുന്നു എന്റെ ഭർത്താവ് ശൈലാദിത്യ എന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് എപ്പോഴും എനിക്കൊപ്പമുണ്ട് .
എന്നിലെ മാനസികമായ മാറ്റങ്ങളും വാശികളും കൊഞ്ചലുകളുമെല്ലാം അദ്ദേഹം തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു . തിരക്കുകളിൽ നിന്നൊക്കെ മാറി ഒരുമിച്ചിരിക്കാനും എല്ലാം പങ്കുവയ്ക്കാനും ഇപ്പോഴാണ് ഞങ്ങൾക്കു സമയം കിട്ടുന്നത് . ഞങ്ങൾ ഇപ്പോൾ ആകാംക്ഷയിലും അതുപോലെ തന്നെ ഉത്കണ്ഠയിലുമാണ് . കാരണം , ഇത്തരം അനുഭവങ്ങളൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പുതുമ നിറഞ്ഞതാണ് ‘ – എന്നാണ് ശ്രേയ കുറിച്ചത് .കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് തങ്ങൾ കുഞ്ഞിനായി കാത്തിരിക്കുന്ന വാർത്ത ആരാധകരെ അറിയിച്ചത്.