റിമി ടോമി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ റിമിയുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. പ്രേക്ഷകരോട് റിമി കൂടുതൽ അടുക്കുന്നത് ലോക്ഡൗൺ കാലത്താണ്. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ റിമി യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ലോക്കഡൗണിൽ എന്നപോലെ ലോക്ക് ഡൗണിനു ശേഷവും റിമി പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. റിമി ടോമി എപ്പോഴും റിയാലിറ്റി ഷോകളിൽ സജീവമായിരുന്നു. ഇപ്പോൾ താരം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഫോറിലെ വിധികർത്താവാണ്. വിധു പ്രതാപ്, ജ്യോത്സ്‌ന, സിത്താര എന്നിവരും റിമിക്കൊപ്പം ഈ ഷോയിൽ ഉണ്ട്. ഇവർ നാലുപേരുടെയും രസകരമായ ഇടപെടൽ ഷോ കൂടുതൽ ഭംഗിയാക്കാറുണ്ട്. സൂപ്പർ ഫോറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
റിമിടോമിയുടെ ഒരു മാസ് ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ മറുപടി തന്നെ ട്രോളിയ വിധുവിനും ജ്യോത്സനയ്ക്കും സിത്താരയ്ക്കും ഉള്ളതാണ്. റിമി പറഞ്ഞത് പരിഹാസങ്ങൾ കേൾക്കുന്നത് തനിക്ക് ഇഷ്ടമാണെന്നാണ്. റിമി ഈ ഷോയിലെ മത്സരാർഥികളുടെ പ്രകടനത്തെക്കുറിച്ച് എഴുതിയ കമന്റുകൾ വിധു പ്രതാപ് എല്ലാവരും കേൾക്കെ ഉറക്കെ വായിക്കുകയായിരുന്നു. അതുകേട്ട് എല്ലാവരും ചിരിച്ചപ്പോൾ തന്നെ
ഇനിയും കളിയാക്കുവെന്ന് റിമി ടോമി പറയുകയായിരുന്നു. തനിക്ക് കളിയാക്കുന്നത് ഇഷ്ടമാണെന്നും അതിലൂടെ ഉൾക്കരുത്ത് ആർജിക്കാൻ സാധിക്കുമെന്നും റിമി പറഞ്ഞു.
കഴിഞ്ഞ എപ്പിസോഡിൽ രണ്ട് കുഞ്ഞ് അതിഥികൾ റിമിയെ തേടി ഷോയിൽ വന്നിരുന്നു. റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടെ മകൾ കൺമണിയും സഹോദരി റീനുവിന്റെ മകൻ കുട്ടാപ്പിയുമാണ് ഷോയിൽ എത്തിയത്. ഇരുവരും വേദി വിട്ടത് കൊച്ചമ്മയ്ക്കൊപ്പം പാട്ട് പാടി നൃത്തം ചെയ്തിട്ടാണ്.
നിരവധി രസകരമായ സംഭവങ്ങൾ സൂപ്പർ ഫോറിന്റെ വേദിയിൽ അരങ്ങേറാറുണ്ട്. ഈ ഷോയിൽ പാട്ട് മാത്രമല്ല ഡാൻസും കോമഡിയുമെല്ലാം ഉണ്ട്. സൂപ്പർ ഫോറിനെ മറ്റ് സംഗീത റിയാലിറ്റി ഷോയിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്.