റിമി ടോമി മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമൊക്കെയാണ്. താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ് റിമിയുടെ പുതിയ മേക്കോവര്‍. താരം നവമാധ്യമങ്ങളില്‍ ഏറെ സജീവമാണ്. റിമി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത് ലോക്ക്ഡൗണ്‍ സമയത്തെ തന്റെ ഡയറ്റും വര്‍ക്കൗട്ട് ടിപ്പുകളുമൊക്കെ പങ്കുവെച്ചുകൊണ്ടാണ്. ഇപ്പോള്‍ കിയാര എന്ന കണ്മണിക്ക് ഒപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. ചിത്രത്തിനൊപ്പം റിമി കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എന്ന പാട്ടിന്റെ വരികളും കുറിച്ചിട്ടുണ്ട്. കണ്മണി എന്ന് വിളിക്കുന്ന കിയാര റിമിയുടെ സഹോദരന്‍ റിങ്കുവിന്റെയും നടി മുക്തയുടെയും പൊന്നോമനയാണ്. നിരവധി പേരാണ് റിമി പങ്കുവെച്ച മനോഹര ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. അമ്മക്കുട്ടി മിസ് യു കമ്മു എന്നാണ് മുക്ത ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
കണ്മണി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന കുട്ടിത്താരമാണ്. പാട്ട് പാടിയും പാചക വീഡിയോകളിലൂടെയും കിയാര സോഷ്യല്‍ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കണ്മണി റിമിയുടെ യൂട്യൂബ് വിഡിയോകളിലും സജീവമാണ്. സോഷ്യല്‍ മീഡിയകളിലൂടെ റിമി ടോമി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്. താരം അടുത്തിടെ ഗൗണുകള്‍ അണിഞ്ഞ് പങ്കുവെച്ച ചിത്രങ്ങളും വൈറല്‍ ആയി മാറിയിരുന്നു. റിമി ടോമി ലോക്ക് ഡൗണ്‍ കാലത്ത് ഡാന്‍സിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. ഗംഭീര സ്വീകരണമാണ് ലോക്ക് ഡൗണ്‍ കാലത്ത് ആരംഭിച്ച യുട്യൂബ് ചാനലിന് ലഭിച്ചത്. റിമി ടോമിക്ക് ചാനല്‍ തുടങ്ങി ഒരു മാസത്തിനുളളില്‍ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിച്ചിരുന്നു.
റിമി തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളുമെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഒരുപാട് വർഷങ്ങളായി പാട്ടിലൂടെയും അവതരണത്തിലൂടെയും അഭിനയത്തിലൂടെയും മറ്റും മലയാളികള്‍ക്ക് ഒപ്പം നിറഞ്ഞു നില്‍ക്കുന്ന താരമാണ് റിമി. റിമിയെ സ്‌നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ് താരത്തിന്റെ ഓരോ ആഘോഷവും. റിമിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ പോലും താരത്തിന് ആശ്വാസവാക്കുകളുമായി അവരുടെ ആരാധകര്‍ ഒപ്പം ഉണ്ടായിരുന്നു.