ജ്യോത്സ്ന മലയാളികൾക്ക് വളരെ ഏറെ പ്രിയപ്പെട്ട ഗായികയാണ്. താരം മലയാള പിന്നണി ഗാന രംഗത്ത് എത്തുന്നത് പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനം ആലപിച്ചുകൊണ്ടാണ്. ജ്യോത്സ്ന പ്രേക്ഷകശ്രദ്ധ ആകർഷിച്ചത് നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനം പാടിയതോടെയാണ്. ജ്യോത്സ്‌നയുടെ ഭർത്താവ് ശ്രീകാന്ത് സോഫ്റ്റ് വെയർ എഞ്ചിനിയറാണ്. ഇരുവർക്കും ഒരു മകനുണ്ട്. ഇവരുടെ വിവാഹം 2010ൽ ആയിരുന്നു. ബോഡി ഷെയ്മിങ്ങിന് താനും ഇരയായിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ്.
ഈയ്യിടെയായി, എന്റെ സ്‌റ്റോറികൾക്കും പോസ്റ്റുകൾക്കും ലഭിക്കുന്ന കമന്റുകളും മെസേജുകളും ഞാൻ ശ്രദ്ധിക്കാറുണ്ട്. മേക്കപ്പില്ലാതെ മുടി ശരിയാക്കാതെ കാണുമ്പോൾ ഞാൻ വ്യത്യസ്തയാണെന്നും പ്രായം തോന്നിക്കുന്നുവെന്നുമാണ് അവയിൽ പറയുന്നത്. 14 വയസിനു മുകളിൽ പ്രായമില്ലാത്തൊരു ആൺകുട്ടി പറഞ്ഞത് എനിക്ക് 30 ന് മുകളിൽ പ്രായമുണ്ടെന്നായിരുന്നു. അഭിമാനത്തോടെ പറയട്ടെ എനിക്ക് 35 വയസുണ്ട്. ഇത് എന്റെ മാത്രം അനുഭവമല്ല. ഞാനിതിവിടെ പറയുമ്പോൾ അതേ അനുഭവമുള്ള ഒരുപാട് സ്ത്രീകളുണ്ടാകുമെന്നുറപ്പാണ്. വർഷങ്ങളുടെ സ്ത്രീവിരുദ്ധത കാരണം ഒരു കുട്ടിയ്ക്ക് ജന്മം നൽകുകയോ നരയ്ക്കാൻ തുടങ്ങുകയോ ചെയ്യുന്നതോടെ നമ്മൾ ആകർഷണീയത കുറഞ്ഞവരായി മാറും. എന്റെ പ്രിയപ്പെട്ട ആൺകുട്ടികളേ, പെൺകുട്ടികളെ, പ്രായമാകുന്നതൊരു സ്വാഭാവിക പ്രക്രിയയാണ്. നമ്മളെല്ലാവർക്കും പ്രായമാകും.
പ്രായത്തോടൊപ്പം ജ്ഞാനവും വരുന്നു, അനുഭവം ലഭിക്കുന്നു, ഇതൊന്നും വിഷയമല്ലെന്ന തിരിച്ചറിവ് ലഭിക്കുന്നു. നിങ്ങളുടെ ഒരേയൊരു ലക്ഷ്യം നല്ല ആരോഗ്യവും സന്തോഷവും സമാധാനവുമാണ്. നിങ്ങൾ തന്നെ വയസായി എന്നു കരുതുന്ന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഓർക്കുക, ചുളിവുകളും തുങ്ങിയ സ്‌കിന്നും പുറം വേദനയുമല്ല നിങ്ങളെ നിങ്ങളാക്കുന്നത്. ഈ വർഷങ്ങളിൽ നിങ്ങൾ എന്താണ് പഠിച്ചത് എന്നതാണ്. എങ്ങനെയാണ് പഠിച്ചതെന്നും അതുകൊണ്ട് എന്താണ് ചെയ്യാൻ പോകുന്നത് എന്നുമാണ്. സിംപിൾ, . സോ, ചിൽ സാറ ചിൽ എന്നാണ് ജ്യോത്സ്ന കുറിച്ചത്.