ജ്യോത്സ്ന മലയാളികൾക്ക് വളരെ ഏറെ പ്രിയപ്പെട്ട ഗായികയാണ്. താരം മലയാള പിന്നണി ഗാന രംഗത്ത് എത്തുന്നത് പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനം ആലപിച്ചുകൊണ്ടാണ്. ജ്യോത്സ്ന പ്രേക്ഷകശ്രദ്ധ ആകർഷിച്ചത് നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനം പാടിയതോടെയാണ്. ജ്യോത്സ്‌നയുടെ ഭർത്താവ് ശ്രീകാന്ത് സോഫ്റ്റ് വെയർ എഞ്ചിനിയറാണ്. ഇരുവർക്കും ഒരു മകനുണ്ട്. ഇവരുടെ വിവാഹം 2010ൽ ആയിരുന്നു.
ജ്യോത്സന ജഡ്ജായെത്തുന്ന സൂപ്പർ ഫോറിന് ഗംഭീരപ്രതികരണമാണ് ലഭിക്കുന്നത്. വിധു പ്രതാപ് , റിമി ടോമി, സിത്താര കൃഷ്ണകുമാർ, ജ്യോത്സ്‌ന രാധാകൃഷ്ണൻ എന്നിവരാണ് സൂപ്പർ ഫോർ ജൂനിയേഴ്സിന്റെ വിധികർത്താക്കൾ. മിഥുൻ ആണ് ഷോ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പാട്ടിനോടൊപ്പം തന്നെ ജഡ്ജിസിന്റെ തഗ്ഗും കൗണ്ടറുമെല്ലാം സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഷോയ്ക്കൊപ്പം തന്നെ ഇവരുടെ സൗഹൃദവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവാറുമുണ്ട്.
പാണ്ടിപ്പട സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കാൻ ചെന്നപ്പോഴുണ്ടായ സംഭവമാണ് ജ്യോത്സ്ന പറയുന്നത്. ആള് അറിയാതെ സംവിധായകനോട് ചായ ചോദിക്കുകയായിരുന്നു. ചായ കഥയെ കുറിച്ച് പ്രിയഗായിക പറഞ്ഞത് ഇങ്ങനെ, അന്ന് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പേര് അറിയാം എങ്കിലും ഇന്നത്തെ പോലെ എങ്ങനെയാണ് ഇരിക്കുന്നതെന്ന് അറിയില്ലായിരുന്നു. പാണ്ടിപ്പടയ്ക്ക് വേണ്ടി പാട്ട് പാടാൻ വന്നതായിരുന്നു താൻ. സ്റ്റുഡിയോയിൽ എത്തിയപ്പോൾ തനിക്ക് ചായ കുടിക്കാൻ ആഗ്രഹം തോന്നി. അപ്പോൾ സോഫയിൽ ഒരു ആൾ ഇരിക്കുന്നുണ്ട്. താൻ അദ്ദേഹത്തിനോട് പോയി ചോദിച്ചു. ചേട്ടാ ഒരു ചായ കിട്ടുമോ എന്ന്. അദ്ദേഹം അപ്പോൾ തന്നെ പോയി ഒരു ചായ കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു ഞാൻ ഈ സിനിമയുടെ സംവിധായകൻ ആണെന്ന്. അയ്യോ എന്നൊരു അവസ്ഥയിൽ ആയി പോയി