അത്രയും ശ്രദ്ധിച്ച് ജീവിച്ചിട്ടും എനിക്ക് ഈ അവസ്‌ഥയിലൂടെ പോകേണ്ടി വന്നു! മലയാളികളുടെ പ്രിയ ഗായകൻ പറയുന്നു!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോ. ഒരുപാട് നല്ല പാട്ടുകാരെ സംഗീതമേഖലയ്ക്ക് സമ്മാനിക്കാൻ ഈ റിയാലിറ്റി ഷോയ്ക്ക് സാധിച്ചിട്ടുണ്ട്. സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് ജോബി ജോൺ. ജോബിക്ക് തന്റെ ആലാപന മികവിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംഗീത രംഗത്ത് താരം ഇപ്പോഴും സജീവമായുണ്ട്.

ജോബി മലയാളികളുടെ പ്രിയ ഗായകനായി മാറിയത് യാതനയും വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സാഹചര്യത്തിലാണ്. കണ്ണീരിന്റെ നനവുമായി പ്രേക്ഷകലക്ഷങ്ങളുടെ മനസ്സുകീഴടക്കിയ ജോബിക്കുവേണ്ടി ലോകമെങ്ങുമുളള മലായാളികൾ എസ്എംഎസ് അയച്ചിരുന്നു. ജോബി ജോണിനായിരുന്നു ഗ്രാന്റ് ഫിനാലെയിൽ വന്ന 20 ലക്ഷത്തിലധികം എസ്എംഎസുകളിൽ പത്തുലക്ഷവും ലഭിച്ചത്. അങ്ങനെ ട്രാവൻകൂർ ബിൽഡേഴ്‌സിന്റെ ഒരു കോടിയുടെ ഫ്ലാറ്റ് ജോബി കരസ്ഥമാക്കി. മലയാളികളെ കണ്ണീരിലാഴ്ത്തിയതായിരുന്നു കൂലിപ്പണിയെടുത്തും സ്വർണം പണയംവച്ചും സ്റ്റാർ സിങ്ങറിലെത്താൻ വണ്ടികൂലിയൊപ്പിച്ച ജോബി ജോണിന്റെ കഥ.

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോവിഡ് മഹാമാരി ഞങ്ങൾക്കും ബാധിച്ചിരിക്കുകയാണ്. എല്ലാവർക്കും വന്ന് മാറിപ്പോയി. എനിക്കും കഴിഞ്ഞ ഞായറാഴ്ച നെഗറ്റീവ് ആയി. എങ്കിലും അതിന്റെ ലക്ഷണങ്ങളൊക്കെ എനിക്കു മാത്രം വീണ്ടും പ്രത്യക്ഷപ്പെട്ടു. ശ്വാസകോശത്തെ ബാധിച്ചു. ന്യുമോണിയ വന്നു. ശ്വാസതടസമുണ്ടായി. ശ്വാസം മുട്ടൽ കൂടി. അങ്ങനെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. സ്റ്റാർ സിങ്ങറിനു ശേഷം ഒരു നല്ല പാട്ട് പാടാൻ അവസരം കിട്ടിയില്ല. അതിനു സാധിക്കാതെ, അതിന്റെ വേദനയോടെ പോകേണ്ടി വരുമോ എന്നു പോലും ചിന്തിച്ചു. ചിലർക്ക് വന്നു പോകും. ചിലർക്ക് ഭീകരമായ രീതിയിലാണ് കോവിഡ് ബാധിക്കുക. അത്രയും ശ്രദ്ധിച്ച് ജീവിച്ചിട്ടും എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നു. വളരെയധികം ബുദ്ധിമുട്ടി. പറഞ്ഞറിയിക്കാനാകില്ല. എന്തായാലും ദൈവം എല്ലാത്തിൽ നിന്നും രക്ഷിക്കുന്നു. ഇപ്പോൾ നല്ല ആശ്വാസമുണ്ട്. എല്ലാവരും പ്രാർഥിക്കണം. എല്ലാം മാറി ഒന്നിച്ച് കാണാനാകട്ടെ എന്നാണ് ജോബി ജോൺ പറഞ്ഞത്.

Related posts