ജി വേണുഗോപാല്‍ മലയാളികൾക്ക് വളരെ പ്രിയങ്കരനായ ഗായകനാണ്. അദ്ദേഹം നിരവധി മനോഹര ഗാനങ്ങള്‍ ആലപിച്ച് മലയാളികളുടെ മനസ്സ് കവർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ രശ്മി വേണുഗോപാല്‍ ആണ്. അദ്ദേഹം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു വിവാഹവാര്‍ഷികം കൂടി വരവായി. സ്‌നേഹവും സംഗീതവും പരസ്പര പൂരകങ്ങളായി കടന്നു പോയ 31 വര്‍ഷങ്ങള്‍. എപ്പോഴത്തെയും പോലെ ഇത്തവണയും സ്‌നേഹനിമിഷങ്ങള്‍ സസ്‌നേഹത്തിനോടൊപ്പം. കോവിഡ് പ്രോട്ടോക്കോളും നിയമങ്ങളും ശക്തമായിത്തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ ഇത്തവണയും കൊച്ചുകുട്ടികളോടും, പ്രായമായ അച്ഛനമ്മമാരോടും ഒപ്പം നേരിട്ടുള്ള ആഘോഷങ്ങളും വ്യക്തിസാന്നിധ്യങ്ങളും ഒഴിവാക്കുന്നു എന്നാണ് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സസ്‌നേഹത്തിന്റെ വിശാലകുടുംബമായ പുലയനാര്‍ കോട്ട കെയര്‍ ഹോമിലും, മഹിളാമന്ദിരം അഴൂര്‍ വൃദ്ധസദനത്തിലും, ഈ ദിനത്തില്‍ അച്ഛനമ്മമാര്‍ക്കുള്ള ഭക്ഷണം നല്‍കി അവരുടെ സന്തോഷത്തില്‍ മനസ്സു കൊണ്ട് പങ്കു ചേരുന്നു. ഒപ്പം പൂജപ്പുര മന്ദിരത്തിലെ ഹൈസ്‌കൂള്‍ തലത്തിലുള്ള ഒരു വിദ്യാര്‍ത്ഥിനിയെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള തീരുമാനം കൂടി അറിയിക്കുന്നു. നിയന്ത്രണങ്ങള്‍ മാറിയശേഷം ഏറ്റവും അടുത്തുള്ള ദിവസങ്ങളില്‍ നടത്തുന്ന ചടങ്ങില്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക മന്ദിരത്തിന് കൈമാറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.