തെന്നിന്ത്യയിൽ വളരെയധികം ആരാധകരുള്ള നടിയാണ് സിമ്രാൻ. താരം സിനിമാ ലോകത്തേക്ക് എത്തുന്നത് 1995ലാണ്. തമിഴ് – തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടി ബോളിവുഡിലൂടെയാണ് സിനിമാജീവിതം ആരംഭിച്ചത്. സിമ്രാൻ എന്ന നടിയിലേക്ക് ആരാധകരെ ആകർഷിച്ചത് വടിവൊത്ത ശരീര സൗന്ദര്യവും ഡാൻസും തന്നെയായിരുന്നു. താരം വിവാഹ ശേഷവും അഭിനയം തുടർന്നിരുന്നു. പിന്നീട് ഗർഭിണിയായപ്പോഴാണ് സിനിമയിൽ നിന്നും വിട്ടുനിന്നത്. ഇപ്പോൾ നടി സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. സിമ്രാൻ പലപ്പോഴും പഴയ ഓർമകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. സിമ്രാൻ ഒടുവിൽ പങ്കുവച്ചിരിയ്ക്കുന്നതും അത്തരം ഒരു ഓർമയാണ്.
തനിയ്ക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട്, എന്തുകൊണ്ടാണ് ആ ചിത്രം അത്രമേൽ പ്രിയപ്പെട്ടതാവുന്നത് എന്നും സിമ്രാൻ പറഞ്ഞു. ഒരു വിദേശ യാത്രയ്ക്കിടെ എടുത്ത ചിത്രമാണ്. ചിത്രത്തിൽ സിമ്രാനും മക്കളുമുണ്ട്. ഫോട്ടോയ്ക്ക് സിമ്രാൻ കൊടുത്ത ക്യാപ്ഷൻ ഇങ്ങനെയാണ് ഈ ചിത്രം എനിക്ക് വളരെ ഇഷ്ടമാണ്. ഈ ചിത്രത്തിൽ ദീപകിന്റെ നിഴൽ കാണാം. അദ്ദേഹം എന്നെയും അദീപിനെയും ആദിത്തിനെയും ഫോട്ടോ എടുക്കുകയാണ്. സിമ്രാന്റെ പോസ്റ്റിൽ ഒരു സുരക്ഷിതത്വത്തിന്റെ സ്നേഹവും കരുതലുണ്ട്. സിനിമയിൽ എത്രത്തോളം തിരക്കുകൾ വന്നാലും കുടുംബം എത്രമാത്രം സിമ്രാന് പ്രധാനമാണെന്നും ഈ പോസ്റ്റിൽ നിന്നും വ്യക്തമാണ്.
വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത് സിമ്രാൻ തിരിച്ചെത്തിയത് വാരണം ആയിരം എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ്. അതൊരു മികച്ച തിരിച്ചുവരവായിരുന്നു. പിന്നീട് രണ്ടാമത്തെ കുട്ടിയെ ഗർഭിണിയായപ്പോൾ സിനിമയിൽ നിന്നും അകന്ന് നിന്ന സിമ്രാൻ ടെലിവിഷൻ ഷോയിലൂടെ തിരിച്ചെത്തി. ശിവകാർത്തികേയൻ നായകനായ സീമരാജ എന്ന ചിത്രത്തിൽ വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് സിമ്രാന്റെ രണ്ടാമത്തെ മടങ്ങിവരവ്. തുടർന്ന് രജനികാന്തിന്റെ പെറ്റ എന്ന ചിത്രത്തിലൂടെ പഴയ നായികയായി സിമ്രാൻ തിരിച്ചെത്തി. ഇപ്പോൾ പാവൈ കഥകൾ എന്ന ചിത്രത്തിലൂടെ ജെഎഫ്ഡബ്ല്യുന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും നേടി സിനിമയിൽ ശക്തമായി നിലനിൽക്കുകയാണ് സിമ്രാൻ. അന്നു ഇന്നും സിമ്രാന്റെ അഴകിനും അഭിനയത്തിനും യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.