അവർ രണ്ട് പേരും എന്നെ നൈസ് ആയി തേക്കുകയായിരുന്നു!

37 വയസ്സായിട്ടും താൻ വിവാഹിതൻ ആകാത്തതിന്റെ കാരണം തനിക്കുണ്ടായ രണ്ടു പ്രണയ പരാചയങ്ങൾ ആണെന്ന് തുറന്നു പറയുകയാണ് തമിഴ് താരം സിമ്പു. തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ ആയ നയൻതാരയും ഹൻസികയുമായും താരം പ്രണയത്തിൽ ആയിരുന്നു എന്നാൽ രണ്ടു പ്രണയവും പരാചയപ്പെടുകയായിരുന്നു.

ഒരു സമയത്ത് തെന്നിന്ത്യയെ മുഴുവൻ ഇളക്കിയ പ്രണയം ആയിരുന്നു ചിമ്പുവിനെയും നയൻതാരയുടെയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം പുറത്ത് വന്നിരുന്നു. ഒന്നിച്ചു സിനിമ ചെയ്തതോടെയാണ് നയൻതാരയും ചിമ്പുവും തമ്മിൽ പ്രണയത്തിൽ ആയത്. എന്നാൽ ഈ ബന്ധത്തിന് അധികനാൾ ആയുസ്സ് ഇല്ലായിരുന്നു. ഇരുവരും വേർപിരിഞ്ഞു. കുറച്ച് നാളുകൾക്ക് ശേഷമാണ് വാൽ എന്ന സിനിമയിൽ ഒന്നിച്ചഭിനയിക്കേ സിമ്പുവും ഹൻസികയും തമ്മിൽ പ്രണയത്തിൽ ആയത്. ശാലിനിയെയും അജിത്തിനെയും പോലെ വിവാഹശേഷം ജീവിക്കണം എന്നൊക്കെയാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ ഈ ബന്ധവും അധികനാൾ നിലനിന്നില്ല. ഇരുവരും പിരിഞ്ഞെന്ന തരത്തിലെ വാർത്തകൾ ആണ് അതിനു പിന്നാലെ വന്നത്. ഇപ്പോൾ തന്റെ പ്രണയ പരാചയങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സിമ്പു.

രണ്ടു പ്രണയ പരാചയങ്ങളും എന്നെ വളരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇതിന്റെ വിഷമത്തിൽ നിന്നും പുറത്ത് ചാടാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. ആരും കാണാതെ കരഞ്ഞു തീർക്കുക എന്ന ഒരു വഴി മാത്രമാണ് ഇതിനു പരിഹാരം. ഞാനും അങ്ങനെ കരഞ്ഞു തീർക്കുകയായിരുന്നു ഈ വിഷമങ്ങൾ. അതിൽ നിന്നും മുക്തി നേടാൻ ഒരു മദ്യത്തിനും പുകവലിക്കും മറ്റൊരു ലഹരിക്കും കഴിയില്ല. അതിനു നമ്മൾ തന്നെ വിചാരിക്കണം. ആ വേദനയിൽ നിന്ന് പുറത്ത് വരുന്നത് വരെ ഞാൻ കരഞ്ഞു. അല്ലങ്കിൽ ഒരു പക്ഷെ ഞാൻ ഒരു വിഷാദ രോഗി ആയേനെ. ചിമ്പു പറഞ്ഞു.

Related posts