കാറ്റിലും പേമാരിയിലും തങ്ങൾക്ക് ലഭിച്ച സന്തോഷത്തെ കുറിച്ച് സിജു വിൽസൺ!

സിജു വില്‍സണ്‍ മലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധേയനായ താരമാണ്. താരം ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. ശേഷം ഹാപ്പി വെഡിങ്സ് എന്ന ചിത്രത്തിലൂടെ നായകനായെത്തി. ഇപ്പോൾ നിരവധി പുതിയ ചിത്രങ്ങളാണ് സിജുവിനെ തേടി എത്തിയിട്ടുള്ളത്. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. സിജുവിന്റെ പുതിയ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെകുറിച്ചാണ് സിജു പറയുന്നത്. താനും ഭാര്യ ശ്രുതിയും പെൺകുഞ്ഞിന്റെ അച്ഛനും അമ്മയും ആയി എന്നാണ് താരം അറിയിച്ചത്. ഞങ്ങൾക്ക് ഇന്നലെ മെയ്‌ 17ന് കാറ്റും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു. പ്രകൃതിക്കു നന്ദി, എന്നാണ് സിജു സോഷ്യൽ മീഡിയയിൽ കുറിച്ചത്. 2017 ൽ ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്. പ്രേമത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിജു ഹാപ്പി വെഡിംഗിൽ നായകനായി തിളങ്ങിയിരുന്നു.

Related posts