ഭാര്യ മുംബൈയിൽ ജനിച്ച് വളർന്ന ആളായത് കൊണ്ട് കേരളത്തിൽ വന്ന് താമസിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ട്! സിജു വിൽ‌സൺ മനസ്സ് തുറക്കുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സിജു വിൽസൺ. മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം എത്തിയത്. നേരം പ്രേമം തുടങ്ങിയ അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി എത്തുന്നത്. പിന്നീട് നിരവധി വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. പ്രശസ്ത സംവിധായകൻ വിനയൻ ഒരുക്കുന്ന ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിലും നായകൻ സിജുവാണ്. പത്തൊൻപതാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സിജു സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിതാ ഹാപ്പി വെഡ്ഡിങ് സിനിമ പോലെ തന്റെ ജീവിതത്തിലെ വിവാഹത്തെ കുറിച്ചും നടൻ തുറന്ന് സംസാരിക്കുകയാണിപ്പോൾ. സുഹൃത്തിനെ കല്യാണം കഴിച്ച് ഇപ്പോൾ സന്തോഷത്തോടെ കഴിയുകയാണ്. തന്റെ ഭാര്യ മുംബൈയിൽ ജനിച്ച് വളർന്ന ആളായത് കൊണ്ട് കേരളത്തിൽ വന്ന് താമസിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ട്. അതൊക്കെ അഡ്ജസ്റ്റ് ചെയ്യുകയാണ്. എനിക്കും മുംബൈ ജീവിതം വളരെ ഇഷ്ടമാണ്. ഞങ്ങൾ ആദ്യം കണ്ട ദിവസം വൈകുന്നേരം ഏഴ് മണി മുതൽ രാത്രി പത്ത് വരെ റോഡിലൂടെ നടക്കുകയാണ് ചെയ്തത്. അവിടെ ആരും മറ്റൊരാളുടെ ജീവിതത്തിലേക്ക് കയറി വരികയോ ഇടപെടുകയോ ഒന്നും ചെയ്യില്ല.

കല്യാണം കഴിക്കുമ്പോൾ തന്നെ എല്ലാ കാര്യങ്ങളും ശ്രുതിയോട് പറഞ്ഞിരുന്നു. ആദ്യം ഒന്ന് പറ്റിക്കുകയും ചെയ്തു. കാരണം മുംബൈ ഏകദേശം പോലെയാണ് കൊച്ചി എന്നൊക്കെ അവളോട് പറഞ്ഞു. ഇവിടെ വന്നതിന് ശേഷമാണ് എന്ത് മുംബൈയാണിത്. കൊച്ചി മുംബൈ പോലെയൊന്നുമല്ലെന്ന് അവൾ പറയുന്നു. അവിടെ ജനിച്ച് വളർന്നവർക്ക് ഇവിടെ ഒട്ടും പറ്റിയെന്ന് വരില്ല. പക്ഷേ ഒരുമിച്ച് നിൽക്കാം എന്നുള്ളത് കൊണ്ട് ശ്രുതി ഇവിടെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കുന്നു. എന്നും താരം പറയുന്നു.

Related posts