മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സിദ്ധിഖ്. മലയാളി പ്രേക്ഷകകർക്ക് എന്നും എന്റർടെയിനർ വിഭാഗത്തിൽ പെടുത്തതാവുന്ന ചിത്രങ്ങൾ പിറന്നത് സിദ്ദിഖ് എന്ന സംവിധായകനിലൂടെയാണ്. റാംജി റാവു സ്പീകിംഗ് എന്ന സിനിമയിലൂടെയാണ് സിദ്ദിഖ് സംവിധാനത്തിലേക്ക് എത്തുന്നത്. സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ അന്ന് പലതും സൂപ്പർ ഹിറ്റുകളായിരുന്നു. ഗോഡ് ഫാദർ എന്ന സിദ്ദിഖ് – ലാൽ ചിത്രം മലയാളക്കരയിൽ ഒരു റെക്കോർഡ് തന്നെ സൃഷ്ടിച്ചിരുന്നു. പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞിരുന്നു. ഇപ്പോഴിതാ ഹിറ്റ്ലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായികയായി ശോഭന എത്തിയതിനെ കുറിച്ച് പറയുകയാണ് സിദ്ദിഖ്.
ഹിറ്റ്‌ലറിന്റെ കഥ റെഡിയായപ്പോള്‍ ഞങ്ങള്‍ പതിവുപോലെ ശോഭനയുടെ അടുത്തുചെന്നു. ഞങ്ങളുടെ എല്ലാ പടത്തിലേക്കും ശോഭനയെ വിളിക്കാറുണ്ട്. അവസാനനിമിഷം തിരക്കുകള്‍ കാരണം ശോഭന പിന്മാറുകയും പടം സൂപ്പര്‍ഹിറ്റാകുകയും ചെയ്യാറാണ് പതിവ്. അതുകൊണ്ട് ഹിറ്റ്‌ലറില്‍ അഭിനയിക്കാന്‍ വന്നാലും സന്തോഷം വന്നില്ലെങ്കിലും സന്തോഷം എന്ന് ഞാന്‍ പറഞ്ഞു. ഇല്ലില്ലാ, ഈ പടത്തില്‍ ഞാന്‍ വരും. എന്ത് പ്രശ്‌നമുണ്ടായാലും ഞാന്‍ പിന്മാറില്ല. അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട എന്നായിരുന്നു ശോഭനയുടെ മറുപടിയെന്നാണ് സിദ്ദിഖ് പറയുന്നത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം വൻവിജയമായിരുന്നു. മമ്മൂട്ടിക്ക് പുറമെ മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, വാണി വിശ്വനാഥ്, ചിപ്പി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.