സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾ സിനിമ മേഖലയിലുമുണ്ടെന്ന് ശ്വേത മേനോൻ!

ശ്വേത മേനോൻ മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ്. അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത മലയാള സിനിമയിലേക്ക് എത്തുന്നത്.  മികച്ച അഭിനയത്രി എന്നതിലുപരി ‍ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്.

എല്ലാ മേഖലയിലുമെന്ന പോലെ സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾ സിനിമ മേഖലയിലുമുണ്ടെന്ന് പറയുകയാണ് ശ്വേത മേനോൻ. എന്നാൽ വ്യക്തിപരമായി അത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടില്ലെന്ന് ശ്വേത പറഞ്ഞു. വാക്കുകൾ, എനിക്കെതിരെ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും. വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല ഞാൻ. എനിക്ക് ആരുടെയെങ്കിലും പെരുമാറ്റത്തിൽ പ്രശ്നം തോന്നിയാൽ ഞാൻ അപ്പോൾ തന്നെ പറയും. പിന്നെ പറയുന്നതിൽ കാര്യമില്ല. ഞാൻ എല്ലാ സിനിമ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ആൾക്കാർക്കിടയിൽ എന്നെ കാണുമ്പോൾ എന്തെങ്കിലും വികാരങ്ങൾ ഉണ്ടായിട്ടുണ്ടാവാം.

പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നെ ആരും ഉപദ്രവിച്ചിട്ടുമില്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ തന്നെ ആരും കാണാറില്ലെന്നും അതാകാം ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതിന് കാരണം. തന്റെ മേക്കപ്പ് ആർട്ടിസ്റ്റ് , ഹെയർ ഡ്രസ്സർ എല്ലാവരും മുംബൈയിൽ നിന്നുള്ളവരാണ് താൻ എപ്പോഴും അവരോടൊപ്പമായിരിക്കും

Related posts