മലയാളികളുടെ പ്രിയ നായികയാണ് ശ്വേത മേനോൻ. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം താരം മോഡലിങ്ങിലേയ്ക്ക് കടന്നു. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം ഇഷ്ക് ആണ്. പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയ താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്.
ചില വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. എന്നാൽ വിവാദങ്ങളെ മാനിക്കാതെ സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് താരം. അദ്യ വിവാഹബന്ധം പരാജയപ്പെട്ടതിനു പിന്നലെ താരം രണ്ടാമതും വിവാഹം കഴിച്ചിരുന്നു. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു.
നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘എനിക്ക് വേണ്ടത് സ്‌നേഹം മാത്രം’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാലും ശ്വേതാ മേനോന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കോഴിക്കോടാണ് ശ്വേതയുടെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം.