മുൻ കാമുകൻ നൽകിയ സമ്മാനം ആരാധകർക്ക് പരിചയപ്പെടുത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട പൈങ്കിളി!

ചക്കപ്പഴം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയാണ്. നർമ്മത്തിന്റെ മേമ്പൊടിയിൽ ഒരു കുടുംബത്തിലെ കഥപറയുന്ന ഈ ഹാസ്യപരമ്പരയ്ക്ക് ആരാധകരും നിരവധിയാണ്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വാട്ട് ഈസ് ഇന്‍ മൈ റൂം എന്ന സെഗ്മെന്റുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.


തന്റെ കിടപ്പുമുറിയാണ് പുതിയ വീഡിയോയില്‍ ശ്രുതി പരിചയപ്പെടുത്തിയിരിക്കുന്നത്. സ്‌കൈ ബ്ലൂ  വൈറ്റ് കളര്‍ കോമ്ബിനേഷനാണ് മുറിയ്ക്ക് പെയ്ന്‍്റ് ചെയ്തിരിക്കുന്നത്. ബാത്ത് റൂം ഒന്ന് സെറ്റ് ചെയ്ത് തരണം എന്ന് പറഞ്ഞപ്പോള്‍ സുഹൃത്ത് തന്റെ മുറി തന്നെ മാറ്റി തന്നു എന്നാണ് ശ്രുതി മുറിയെക്കുറിച്ച് പറയുന്നത്. മുറിയിലുള്ള ഓരോ വസ്തുക്കളും മറ്റും നടി കാണിക്കുന്നുണ്ട്. മുറിയില്‍ സ്വന്തമായി ടിവിയുണ്ട്. എന്നാല്‍ അത് അഹങ്കാരമായി കാണരുതേ എന്ന് താരം പറയുന്നു. താഴെ അച്ഛന്‍ പ്രൊജക്ടര്‍ വാങ്ങിച്ചപ്പോള്‍ ടിവി ഞാന്‍ എടുത്ത് എന്റെ മുറിയില്‍ വച്ചതാണ് എന്നാണ് ശ്രുതി പറയുന്നത്.

മുറിയില്‍ ആരാധകര്‍ നല്‍കിയ സമ്മാനങ്ങളും പിറന്നാളിന് ലഭിച്ച സമ്മാനങ്ങളുമുണ്ട്. റൂമിലെ മിക്ക സാധനങ്ങളും പിറന്നാളിന് സമ്മാനം ലഭിച്ചതാണെന്ന് താരം വ്യക്തമാക്കുന്നു. മുറിയില്‍ ബൈബിളും ഭഗവത് ഗീതയുമുണ്ടെന്നും ഇത് ശ്രുതി കാണിക്കുന്നുമുണ്ട്. നടിയുടെ ബെഡ്ഡില്‍ കുറേ അധികം പാവകളുണ്ട്. ഓരോന്നും ആരൊക്കെ തന്നതെന്ന് താരം വ്യക്തമാക്കുന്നുണ്ട്. മുന്‍ കാമുകന്‍ നല്‍കിയ പാവയും നടി കാണിക്കുന്നുണ്ട്. പാവകള്‍ കൂടാതെ നിരവധി കളിപ്പാട്ടങ്ങള്‍ ഉണ്ടെന്നും അതെല്ലാം അടുത്ത മുറിയില്‍ സൂക്ഷിച്ചിരിക്കുകയാമെന്നും പഠിയ്ക്കുമ്പോള്‍ ഉള്ള ബോറടി മാറ്റാന്‍ വേണ്ടി മാത്രം ബബ്ള്‍സ് ഊതികളിക്കുമെന്നും ശ്രുതി പറയുന്നു. അതേസമയം മുന്‍ കാമുകന്‍ നല്‍കിയ സമ്മാനം തുറന്ന് പറയാന്‍ കാണിച്ച ശ്രുതിയുടെ മനസിനെ പ്രേക്ഷകര്‍ അഭിനന്ദിക്കുന്നുണ്ട്. മറ്റെന്തെങ്കിലും പറഞ്ഞ് ശ്രുതിക്ക് അത് ഒഴിവാക്കാമായിരുന്നു എന്നും എന്നാല്‍ താരം അത് ചെയ്യാഞ്ഞത് നല്ല മനസിന് ഉടമയായത് കൊണ്ടാണെന്നും ഒക്കെയാണ് കമന്റ്.

Related posts