ആറ് വട്ടം ഫ്രാൻസിസ് പ്രൊപ്പോസ് ചെയ്തപ്പോഴും നോ പറഞ്ഞു! ശ്രുതി രാമചന്ദ്രൻ പറയുന്നു!

ശ്രുതി രാമചന്ദ്രൻ പ്രേതം എന്ന സിനിമയിലൂടെ വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ്. രഞ്ജിത്ത്തിന്റെ സംവിധാനത്തിൽ ദുൽഖർ നായകനായ ഞാൻ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി വെള്ളിത്തിരയിലെത്തിയത്. സുശീല എന്ന കഥാപാത്രത്തെയാണ് ശ്രുതി ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് പ്രേതം, സൺഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഡിയർ കോമ്രേഡ് എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദന എന്നിവർക്കൊപ്പവും അഭിനയിച്ചു. അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആർട്ടിസ്റ്റും തിരക്കഥാകൃത്തുമൊക്കെയാാണ് ശ്രുതി.

ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും ഭർത്താവ് ഫ്രാൻസിസുമായിട്ടുള്ള പ്രണയത്തെ കുറിച്ചുമൊക്കെ പറയുകയാണ് ശ്രുതി. വാക്കുകൾ, ആർകിടെക്ചർ പരിശീലനത്തിന് വേണ്ടി ചെന്നൈയിൽ പോയപ്പോൾ അവിടെ ഫ്രാൻസിസ് ഉണ്ടാിരുന്നു. ആദ്യം കണ്ടപ്പോഴെ എനിക്ക് ഇഷ്ടമായെങ്കിലും ആറ് വട്ടം ഫ്രാൻസിസ് പ്രൊപ്പോസ് ചെയ്തപ്പോഴും ജാഡയ്ക്ക് നോ എന്നാണ് പറഞ്ഞത്. മൈസൂർ സ്‌കൂൾ ഓഫ് ഡിസൈനിൽ ചേർന്ന പിറകേ യെസ് പറഞ്ഞു. അപ്പോഴെക്കും ഫ്രാൻസിസ് വിഷ്വൽ കമ്യൂണിക്കേഷന് ചേർന്നിരുന്നു. ഡിഗ്രി കഴിഞ്ഞ് കുറച്ച് കാലം ചെന്നൈയിലും മുംബൈയിലും ജോലി ചെയ്തു

പിജി ചെയ്യാൻ പോകുന്നതിന് മുൻപാണ് താൻ സിനിമയിൽ അഭിനയിക്കുന്നത്. അതിന് ശേഷം വൈറ്റില ആസാദി കോളേജിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് പ്രേതം എന്ന സിനിമ വന്നു. അത് റിലീസായതിന് പിന്നാലെ കല്യാണവും നടത്തി. സിനിമയിൽ തേപ്പുകാരിയായി മുദ്ര കുത്തപ്പെട്ടെങ്കിലും ജീവിതത്തിൽ അങ്ങനെയല്ല. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങൾ വിവാഹിതരാവുന്നത്. ഫ്രാൻസിസ് ചെന്നൈ സ്വദേശിയാണ്

Related posts