എന്റെ അച്ഛൻ രജനികാന്ത് ആണ്. വേണമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും ഞാൻ തയ്യാറാണ്! പ്രേക്ഷകരുടെ പ്രിയപ്പെട്ട പൈങ്കിളി പറയുന്നു!

ശ്രുതി രജനികാന്ത് മലയാളികൾക്ക് സുപരിചിതയായ താരമാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ പ്രിയ താരമായി ശ്രുതി മാറി. ബാലതാരമായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഉണ്ണിക്കുട്ടൻ എന്ന പേരിലെ ഒരു കോമിക് പരമ്പരയിലൂടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നടി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എന്നാൽ അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ അഭിനയം പാടെ ഉപേക്ഷിച്ചു. പിന്നീട് പ്ലസ് ടു കഴിഞ്ഞപ്പോൾ ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു.

അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ ചേരുന്നതാണ് ശ്രുതിയുടെ കുടുംബം. അച്ഛൻ കേബിൾ ഓപ്പറേറ്റർ ആണ്. അമ്മ ബ്യൂട്ടീഷൻ ആണ്. അനിയൻ ബാംഗ്ലൂരിൽ ബിസിഎയ്ക്ക് പഠിക്കുന്നു. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ശ്രുതി. മൂന്നു വയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയത്. ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ എന്നിവ ശ്രുതി അഭ്യസിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ മെലിഞ്ഞിരിക്കുന്നതിൻറെ കാര്യം പറയുകയാണ് താരം. കാണുന്നവരെല്ലാം ആദ്യം ചോദിക്കുന്നത് എങ്ങനെയാണ് ഇത്രത്തോളം മെലിഞ്ഞത് എന്നാണ്. തനിക്ക് ഫുഡ് പോയിസൺ വന്നിരുന്നു. 10 കിലോ ഒറ്റയടിക്ക് കുറഞ്ഞത് അങ്ങനെയാണ്. ആ സമയത്ത് അവസ്ഥ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കഴിച്ചത്. അസുഖം മാറിയ ശേഷവും താൻ എന്ത് കഴിച്ചാലും തടി വെക്കാത്ത അവസ്ഥ വന്നു. അമ്മയോട് അടക്കം എല്ലാവരും മെലിഞ്ഞിരിക്കുന്നതിനെക്കുറിച്ച് ചോദിക്കാറുണ്ട്. സൗഹൃദ സംഭാഷണത്തിൽ ആയി വരുന്നവർ പോലും ആദ്യം തിരക്കുന്നത് ഈ കാര്യമാണ്. മറ്റൊരു കാര്യം കൂടെ ഉണ്ട്. ജനിച്ചപ്പോൾ മുതൽ തന്നെ ശരീരപ്രകൃതി ഇങ്ങനെ തന്നെയാണ്.

എന്റെ അച്ഛൻ രജനികാന്ത് ആണ്. വേണമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും ഞാൻ തയ്യാറാണ്. തമിഴ് സൂപ്പർ താരം തന്നെ വിളിച്ച്…. ഞാനെപ്പോഴാ നിന്റെ അച്ഛൻ ആയത് എന്ന് ചോദിച്ചാൽ തെളിവായി ഞാൻ എന്റെ ആധാർ കാണിച്ച് കൊടുക്കും. എന്റെ അച്ഛന്റെ പേര് രജനികാന്ത് എന്നാണ്. പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന രജനികാന്ത് അല്ല. പേര് കൊണ്ട് ചെറുപ്പം മുതലേ ഹിറ്റാണ്. സ്‌കൂളിലെല്ലാം പഠിക്കുമ്പോൾ എല്ലാവരും രജനികാന്തേ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. എവിടെ ചെന്നാലും രജനികാന്തിന്റെ മകളാണ് എന്ന് പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കും. രജനികാന്തിനെ കണ്ടിട്ട് അല്ല അച്ഛന് പേരിട്ടത്.

Related posts