സുമയുടെ കല്യാണത്തിന് വരാത്തത് ഇത് കൊണ്ട്! പൈങ്കിളി പറയുന്നു!

ചക്കപ്പഴം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയാണ്. നർമ്മത്തിന്റെ മേമ്പൊടിയിൽ ഒരു കുടുംബത്തിലെ കഥപറയുന്ന ഈ ഹാസ്യപരമ്പരയ്ക്ക് ആരാധകരും നിരവധിയാണ്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ റാഫിയുടെ കല്ല്യാണത്തിന് താരത്തിന്റെ അസാന്നിധ്യമായിരുന്നു ആരാധകർക്കിടയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ സുമയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ശ്രുതി. വാക്കുകൾ.

ഒരുപാട് പേരാണ് മെസേജ് അയക്കുന്നത്. എന്റെ എല്ലാ പോസ്റ്റിനും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്താണ് സുമയുടെ കല്യാണത്തിന് പോകാതിരുന്നത് എന്നാണ് ചോദിക്കുന്നത്. എനിക്ക് ഒട്ടും വയ്യായിരുന്നു. ഇപ്പോഴും കുറച്ചൊക്കയേ ഓക്കെ ആയിട്ടുള്ളൂ. പൂർണ്ണമായും ഓക്കെ ആയിട്ടില്ല. അവന്റെ കല്യാണത്തിന്റെ അന്ന് ശരിക്കും കിടപ്പായി പോയി. അതുകൊണ്ടാണ് പോകാതിരുന്നത്. പനി ആയത് കൊണ്ടാണ് പോകാതിരുന്നത്. എന്നാണ് ശ്രുതി പറയുന്നത്. ക്ഷീണിതയായിട്ടാണ് വീഡിയോയിൽ ശ്രുതിയെ കാണാൻ സാധിക്കുന്നത്. പിന്നാലെ താരത്തിന് വേഗത്തിൽ സുഖമാകട്ടെ എന്ന പ്രാർത്ഥനയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ചക്കപ്പഴം താരം റാഫിയുടെ വിവാഹം. കൊല്ലം കടിക്കൽ പള്ളിമുക്കിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പൊന്നിൽ കുളിച്ചാണ് മറീന എത്തിയത്, മാസ് ലുക്കിലായിരുന്നു റാഫി വിവാഹത്തിനെത്തിയത്. ചക്കപ്പഴം സഹതാരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി എത്തി. ചക്കപ്പഴം സീരിയലിൽ നാത്തൂനായി അഭിനയിക്കുന്ന അശ്വതി കുടുംബത്തിനൊപ്പം റാഫിയുടെ വിവാഹത്തിന് എത്തി.

Related posts