ശ്രിന്ദയുടെ ഫോട്ടോഷൂട്ട് കണ്ടു അമ്പരന്ന് ആരാധകർ

ശ്രിന്ദ മലയാളത്തിന്റെ പ്രിയ നടിമാരിൽ ഒരാളാണ്. സഹനടിയായി ശ്രിന്ദ വെള്ളിത്തിരയിലേക്ക് എത്തുന്നത് 2010 ലാണ്. താരം ആദ്യമായി അഭിനയിച്ചത് ജയറാം നായകനായി അഭിനയിച്ച ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലായിരുന്നു. പിന്നീട് ഹാസ്യ കഥാപാത്രങ്ങളായിരുന്നു നടിക്ക് ലഭിച്ചത്.

1983 എന്ന സിനിമയിൽ 2014 ൽ നിവിൻ പോളിയുടെ നായികയായി അഭിനയിച്ചതോടെ കരിയർ മാറി. അതിന് ശേഷം ശ്രിന്ദയെ കാത്തിരുന്നത് കഥാപാത്രത്തിന് പ്രധാന്യമുള്ള വേഷങ്ങളായിരുന്നു. പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയത് നാടൻ ലുക്കിലുള്ള കഥാപാത്രങ്ങിളിൽ നിന്നും മോഡേൺ ലുക്കിലേക്കുള്ള മാറ്റം ആയിരുന്നു.

സമൂഹമാധ്യമങ്ങളിൽ​ സജീവമായ ശ്രിന്ദ ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സാരിയിൽ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുകയാണ് ശ്രിന്ദ. വിവാഹത്തിനു ശേഷമാണ് ശ്രിന്ദ സിനിമയിൽ എത്തിച്ചേരുന്നത്. പിന്നീട് വിവാഹബന്ധം വേർപിരിയുകയായിരുന്നു. സംവിധായകൻ സിജു എസ് ബാവയുമായി 2018 നവംബർ 11 ലാണ് ശ്രിന്ദ വിവാഹിതയായത്. ആദ്യ ബന്ധത്തിൽ ഒരു മകനുണ്ട്. അർഹാൻ എന്നാണ് കുട്ടിയുടെ പേര്. ഫഹദ് ഫാസിൽ, ഇഷ തൽവാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു.

Related posts