മുമ്പെങ്ങും അനുഭവിക്കാത്ത ഒരു വികാരമാണിപ്പോള്‍! അമ്മയായ സന്തോഷം പങ്കുവച്ച് ശ്രേയാ ഘോഷാൽ.

മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികമാരിൽ ഒരാളാണ് ശ്രേയാ ഘോഷാൽ. മലയാളി അല്ലായിരുന്നിട്ടുകൂടി ഇത്രയധികം ആരാധകരെ നേടിയത് തന്റെ ഗാനങ്ങളിലൂടെയാണ്. സ്വരമാധുരി കൊണ്ടു ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെയെല്ലാം പ്രിയപ്പെട്ട ഗായികയായി മാറി ഈ ബംഗാൾ സ്വദേശി. മലയാളം അറിയാതിരുന്നിട്ടും മലയാള ഗാനങ്ങൾ അക്ഷര ശുദ്ധിയോടെ പാടുന്നുവെന്നതാണ് ശ്രേയയുടെ പ്രധാന പ്രത്യേകത. ശ്രേയയുടെ ഭർത്താവ് ശൈലാദിത്യയാണ്. ഇപ്പോളിതാ താനൊരു​ അമ്മയായ സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രേയ. ഇന്ന് ഉച്ചയ്ക്കാണ് ശ്രേയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്


ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനം പാടിക്കൊണ്ട് മലയാളിത്തിലേയ്‌ക്കെത്തിയ ശ്രേയ പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. 2015ൽ സുഹൃത്ത് ശിലാദിത്യയെയാണ് ശ്രേയ വിവാഹം ചെയ്തത്. ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. വിവാഹചടങ്ങുകൾ അതീവ രഹസ്യമായാണ് നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

sreya.

ബോളീവുഡ് ചലച്ചിത്രപിന്നണി രംഗത്താണു കൂടുതലായി ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ഗാനങ്ങൾ‌ ആലപിക്കുന്നു ശ്രേയ. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷലിനു ലഭിച്ചിരുന്നു.

Related posts