നീ എപ്പോഴും എന്റെ കൈകളിലാണ്. പക്ഷേ! പ്രേക്ഷക ശ്രദ്ധ നേടി ശ്രേയാ ഘോഷലിന്റെ പോസ്റ്റ്!

തന്റെ സ്വരമാധുര്യത്താൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യൻ സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാൽ. ഒരു വലിയ ആരാധവൃന്ദം ഉള്ള ശ്രേയ മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളുമായി എത്താറുണ്ട്. അത്തരത്തിൽ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം വൈറൽ ആയിരിക്കുകയാണ്. ശ്രേയ ഘോഷാല്‍ തന്റെ മകനൊപ്പമുള്ള ക്യൂട്ട് ചിത്രമാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

നീ എപ്പോഴും എന്റെ കൈകളിലാണ്. പക്ഷേ, എനിക്ക് നിന്നെ മതിയാകുന്നില്ല. എന്റെ ഹൃദയം ഇപ്പോള്‍ നിന്റേത് മാത്രമാണ്. ഇപ്പോള്‍ മാത്രമല്ല, എല്ലായ്‌പ്പോഴും… നീ എത്ര ലളിതമായാണ് എന്റെ ജീവിതത്തിലേക്ക് വന്നത്, എന്നിലുള്ള സ്‌നേഹത്തിന്റെ അര്‍ത്ഥം പുനര്‍നിര്‍വചിച്ചത്. ?എന്റെ കൊച്ചുകുഞ്ഞേ ദേവ്യാന്‍, അമ്മ നിന്നെ സ്‌നേഹിക്കുന്നു.- ചിത്രത്തിനൊപ്പം ശ്രേയ കുറിക്കുന്നു.

 

കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രേയ ഘാഷാല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് ശൈലാധിത്യയ്‌ക്കൊപ്പം ആദ്യത്തെ കണ്‍മണിയെ വരവേറ്റതിന്റെ സന്തോഷം ഗായിക സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഗര്‍ഭകാലത്ത് അമ്മ ശര്‍മിസ്ത നല്‍കിയ സ്‌നേഹപരിലാളനകളെക്കുറിച്ച് ശ്രേയ ഘോഷാല്‍ അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ തുറന്നു പറഞ്ഞിരുന്നു. തന്റെ എല്ലാ കൊഞ്ചലുകള്‍ക്കും വാശികള്‍ക്കും ഭര്‍ത്താവും മാതാപിതാക്കളും കൂട്ടുനിന്നു എന്നും ഗര്‍ഭകാലം താനേറെ ആസ്വദിച്ചുവെന്നും ശ്രേയ തുറന്ന് പറഞ്ഞിരുന്നു.

Related posts