ദേവ്യാനെ പരിചയപ്പെടുത്തി ശ്രേയാ ഘോഷാൽ!

ശ്രേയാ ഘോഷാലിനെ അറിയാത്ത സംഗീതപ്രേമികൾ ഉണ്ടാവില്ല. വളരെയധികം ആരാധകരുള്ള ഒരു ഗായികയാണ് ശ്രേയ. മാത്രമല്ല, മലയാളിയല്ലാഞ്ഞിട്ടുപോലും മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള ഗായികയാണ് ശ്രേയാ ഘോഷാൽ. വളരെ വ്യത്യസ്തതയാർന്ന ശബ്ദം കൊണ്ടും ഏതൊരു ഭാഷയിലും അനായാസം പാടാനുള്ള കഴിവുകൊണ്ടുമാണ് ശ്രേയ പിന്നണിഗാനരംഗത്ത് തിളങ്ങിയത്. ബംഗാളിയായ താരം വളരെ അക്ഷര ശുദ്ധിയോടെയാണ് മലയാളം പാട്ടുകൾ വരെ പാടുന്നതെന്നത് അത്ഭുതകരമാണ്. ശൈലാദിത്യയാണ് ശ്രേയയുടെ ഭർത്താവ്.

ഇപ്പോളിതാ മകന്റെ വിശേഷവുമായെത്തിയിരിക്കുകയാണ് ശ്രേയ. ദേവ്യാൻ മുഘോപദ്യായയെ പരിചയപ്പെടുത്തുകയാണ്. മെയ് ഇരുപത്തി രണ്ടാം തീയതി അവൻ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നതോടുകൂടി ഞങ്ങളുടെ ജീവിതം തന്നെ മാറി മറിഞ്ഞു. അവൻ ജനിച്ച ആ കാഴ്ച ഞങ്ങളുടെ ഹൃദയത്തെ സ്നേഹത്താൽ നിറച്ചു. സ്വന്തം കുഞ്ഞിനാൽ അച്ഛനും അമ്മയ്ക്കും മാത്രം മനസിലാക്കുവാൻ സാധിക്കുന്ന വികാരം. അനിയന്ത്രിതവും അമിതവുമായ സ്നേഹം. ഇപ്പോഴും അത് ഒരു സ്വപ്നം പോലെയാണ്. ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവം അയച്ച മനോഹരമായ സമ്മാനതിന് ഞാനും ശിലാദിത്യയും ഒരുപാട് നന്ദി പറയുകയാണ്. ഇപ്രകാരമായിരുന്നു ശ്രേയ ഘോഷാൽ കുറിച്ചത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്.

Baby 'Shreyaditya' is on its way: Shreya Ghoshal announces pregnancy |  NewsBytes

ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനം പാടിക്കൊണ്ട് മലയാളിത്തിലേക്കെത്തിയ ശ്രേയ പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. 2015ൽ സുഹൃത്ത് ശിലാദിത്യയെയാണ് ശ്രേയ വിവാഹം ചെയ്തത്. ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. വിവാഹചടങ്ങുകൾ അതീവ രഹസ്യമായാണ് നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ബോളിവുഡ് ചലച്ചിത്രപിന്നണി രംഗത്താണു കൂടുതലായി ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ഗാനങ്ങൾ‌ ആലപിക്കുന്നു ശ്രേയ. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷലിനു ലഭിച്ചിരുന്നു.

 

 

View this post on Instagram

 

A post shared by shreyaghoshal (@shreyaghoshal)

Related posts