ബേബി ഷവറിൽ തിളങ്ങി ശ്രേയാ ഘോഷാൽ!

മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികമാരിൽ ഒരാളാണ് ശ്രേയാ ഘോഷാൽ. തന്റെ സ്വരമാധുര്യം കൊണ്ടു ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെയെല്ലാം പ്രിയപ്പെട്ട ഗായികയായി ഈ ബംഗാൾ സ്വദേശി മാറി. മലയാളം അറിയാതിരുന്നിട്ടും മലയാളഗാനങ്ങൾ അക്ഷര ശുദ്ധിയോടെ പാടുന്നുവെന്നതാണ് ശ്രേയയുടെ പ്രധാന പ്രത്യേകത.

ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനം പാടിക്കൊണ്ട് മലയാളിത്തിലേയ്‌ക്കെത്തിയ ശ്രേയ പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. 2015ൽ സുഹൃത്ത് ശിലാദിത്യയെയാണ് ശ്രേയ വിവാഹം ചെയ്തത്. ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു.വിവാഹചടങ്ങുകൾ അതീവ രഹസ്യമായാണ് നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങൾ എന്ന് ശ്രേയ ആരാധകരെ അറിയിച്ചത്. ശ്രേയയുടെയും ഭർത്താവിന്റെയും പേരുകൾ കൂട്ടിച്ചേർത്ത് ‘ശ്രേയാദിത്യ ഓൺ ദ് വേ’ എന്നു കുറിച്ചു കൊണ്ടാണ് ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്. ഇപ്പോഴിതാ സുഹൃത്തുക്കൾ ഓൺലൈൻ വഴി തനിക്കായി ഒരുക്കിയ ബേബി ഷവറിന്റെ ചിത്രങ്ങൾ ശ്രേയ പങ്കുവയ്ക്കുന്നു. നിരവധിപ്പേരാണ് ആശംസയുമായെത്തുന്നത്.

Related posts