മക്കൾക്ക് പ്രധാനമായും മാതാപിതാക്കൾ നൽകേണ്ടത് ഇതാണ്. വൈറലായി ശോഭനയുടെ വാക്കുകൾ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. മലയാളി തനിമ നിറഞ്ഞ രൂപ ഭാവങ്ങളും മികച്ച അഭിനയവും കാഴ്ചവയ്ക്കുന്ന താരമാണ് ശോഭന. ഒരുകാലത്ത് മോഹൻലാൽ ശോഭന ജോഡികൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. പവിത്രവും, മിന്നാരവും, തേന്മാവിൻ കൊമ്പത്തുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇത്രയും ആഴത്തിൽ പതിയുവാൻ ഈ ജോഡികൾ തന്നെയാണ് കാരണം.

പതിനാലാം വയസ്സിലാണ് ശോഭന അഭിനയ രംഗത്തേക്ക് എത്തുന്നത്. ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിലൂടയാണ് ശോഭന അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ താരം ചെയ്തിരുന്നു. മണിച്ചിത്രത്താഴ് ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് അക്കൊല്ലത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. നൃത്തം പ്രാണവായുവായി കാണുന്ന ഒരാളാണ് ശോഭന. ഇന്ത്യ കണ്ട മികച്ച കലാകാരികളായ പദ്‌മ സുബ്രമണ്യവും ചിത്ര വിശ്വേശരനും ശോഭനയുടെ ഗുരുക്കന്മാരാണ്.

ശോഭനയ്ക്ക് പ്രാണന് തുല്യം സ്നേഹിക്കുന്ന ഒരു മകൾ ഉണ്ട് അനന്ത നാരായണി. രണ്ടായിരത്തി പത്തിലാണ് താരം ഒരു പെൺകുട്ടിയെ ദത്തെടുക്കുന്നത്. മകളെ ചേർത്തുപിടിച്ചുള്ള ചില ചിത്രങ്ങളും താരം മുൻപ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകളോടൊപ്പമുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മകളോടൊപ്പം ഇരുന്നു നോക്കുന്ന ശോഭനയാണ് വിഡിയോയിൽ കാണുന്നത്. എവിടെ എന്നും പരീക്ഷയുടെ ഭാഗങ്ങൾ ഒക്കെ അപ്ഡേറ്റ് ആക്കിയിട്ടുണ്ടോ എന്നും നാരായണിയോട് താരം ചോദിക്കുന്നുണ്ട്. മക്കൾക്ക് നാം വിദ്യാഭ്യാസം കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ അത് സ്റ്റാറ്റസിന്റെ ഭാഗമായി കാണരുത് എന്നുമാണ് താരം പറയുന്നത്. ഇപ്പോൾ തന്നെ താരത്തിന്റെ ഈ വീഡിയോ വൈറലായി മാറിയിരിക്കുവാണ്. നിരവധി പേരാണ് താരത്തിന്റെ ഈ വാക്കുകൾക്ക് സപ്പോർട്ടുമായി എത്തുന്നത്.

Related posts