എന്റെ സ്ട്രെസ്സ് ഞാൻ ഒഴിവാക്കുന്നത് ഇങ്ങനെയാണ്, വീഡിയോ പങ്കുവെച്ച് ശോഭന

ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് ശോഭന,  രാജാക്കന്മാരുടെ സ്ഥിരം നായിക ആയിരുന്നു താരം, അഭിനയത്തേക്കാൾ ശോഭന ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത് നൃത്തത്തെ ആണ്, ഇടക്ക് കുറച്ച് നാൾ ശോഭന അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നു, എങ്കിലും തന്റെ നൃത്തവമായി താരം മുന്നോട്ട് പോകുകയായിരുന്നു. തന്റെ മകൾക്കൊപ്പം ജീവിതം ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം. ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അഭിനയിച്ചത്.

ഇപ്പോഴിതാ പ്രേഷകരുടെ ചോദ്യത്തിനുള്ള മറുപടിയായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശോഭന. താന്‍ എങ്ങനെയാണ് സ്ട്രെസ്സ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ആണ് ശോഭന പങ്കുവയ്ക്കുന്നത്. സ്ട്രെസ് ഒഴിവാക്കാന്‍ എന്താണ് ചെയ്യാറുള്ളതെന്ന് ഒട്ടേറെ പേര്‍ തന്നോട് ചോദിക്കാറുണ്ടെന്ന് വീഡിയോയില്‍ ശോഭന പറയുന്നു. എന്നിട്ട് സ്ട്രെസ് മാറ്റാന്‍ താന്‍ സ്ഥിരമായി സ്വികരീക്കുന്ന മാര്‍ഗങ്ങളും പറയുന്നു.ഡാന്‍സ് പ്രാക്ടീസ് ചെയ്തും മനോഹരമായി പെയിന്റ് ചെയ്ത തന്റെ വീടിന്റെ അകം നോക്കി നടന്നുമെല്ലാമാണ് സ്ട്രെസ്സ് മാറ്റുന്നതെന്നു പറഞ്ഞുകൊണ്ട് തന്റെ വളര്‍ത്തുനായയെയും പരിചയപ്പെടുത്തുന്നുണ്ട് താരം.

ഈ കക്ഷി തന്റെ സ്ട്രെസ്സ് മാറ്റിത്തരുന്നുവെന്നും തന്റെ വളര്‍ത്തുനായയെക്കുറിച്ച്‌ ശോഭന പറയുന്നു. ‘ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗം, ശരിയല്ലേ,’ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.

https://www.instagram.com/p/CKG4uU0gP5Q/?utm_source=ig_web_copy_link

Related posts