ഭരതനാട്യം ഹൈന്ദവ ചരിത്രം മാത്രം സംവദിക്കുന്ന രീതിയോ? ജനശ്രദ്ധ നേടി ശോഭനയുടെ മറുപടി!

ശോഭന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നടി എന്നതിലുപരി അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് താരം. അഭിനയ രംഗത്ത് നിന്ന് ഇടവേള എടുത്തിരിക്കുകയാണ്  താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരമിപ്പോൾ . ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്‍ഡ് എ സെഷനില്‍ എത്തിയിരിക്കുകയാണ് ശോഭന. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ശോഭന നല്‍കിയ മറുപടിയാണ്  സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

നൃത്തം ചെയ്യുമ്പോള്‍ കാണികളെ സന്തോഷിപ്പിക്കാന്‍ നര്‍ത്തകര്‍ എപ്പോഴും മുഖത്ത് പുഞ്ചിരി സൂക്ഷിക്കണമോ എന്നതായിരുന്നു മുംബൈയില്‍ നിന്നുള്ള ഒരു ആരാധികയുടെ ചോദ്യം. ‘ടു സ്‌മൈല്‍ ഓര്‍ നോട്ട് ടു സ്‌മൈല്‍?’ എന്ന തലക്കെട്ടോടു കൂടിയ വീഡിയോ സഹിതമാണ് ശോഭന മറുപടി നല്‍കുന്നത്. ഇതു മനസിലാക്കാന്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ. താങ്കളുടെ അടുത്ത പെര്‍ഫോമന്‍സില്‍ മുഖത്ത് ഒരു അതൃപ്തി നിറഞ്ഞ ഭാവം വരുത്തി നോക്കൂ, അപ്പോള്‍ അതിന്റെ റിസള്‍ട്ട് എന്താണെന്ന് നോക്കാമല്ലോ’ രസകരമായ ഈ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയകളില്‍ മിക്കപ്പോഴും ഡാന്‍സുമായി ബന്ധപ്പെട്ട് വീഡിയോകള്‍ ശോഭന പങ്കുവെയ്ക്കാറുണ്ട്. ഓണക്കാലത്ത് നടത്താറുണ്ടായിരുന്ന നൃത്ത പരിപാടികളെല്ലാം തനിക്കിപ്പോള്‍ ഒരുപാട് മിസ് ചെയ്യുന്നുവെന്നാണ് ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് താരം പോസ്റ്റ് ചെയ്തത്. ഭരതനാട്യം ഹൈന്ദവ ചരിത്രം മാത്രം സംവദിക്കുന്ന രീതിയാണോ എന്ന ചോദ്യത്തിന് എന്തും ഭരതനാട്യത്തില്‍ സംവദിക്കാമെന്ന് ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ എന്ന തലക്കെട്ടോട് കൂടി ചെറിയ ഡാന്‍സ് വീഡിയോ ശോഭന പങ്കുവെച്ചിരുന്നു.

Related posts