ശോഭന മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ്. മലയാള സിനിമയില്‍ ഇപ്പോൾ സജീവമല്ലാത്ത ശോഭനയുടെ വിശേഷങ്ങളറിയാന്‍ ആരാധകർക്ക് വളരെ ആകാംക്ഷയാണ്. ശോഭനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ചിത്രത്തിൽ ശോഭനയുടെ വേഷം പാന്റും ടോപ്പുമാണ്. ഈ പ്രായത്തിലും എന്തൊരു ഭംഗിയാണ് എന്നാണ് പലരും ചിത്രത്തിന് കമന്റ് ചെയ്യുന്നത്.
ശോഭന സോഷ്യല്‍ മീഡിയകളില്‍ സജീവമായത് അടുത്ത കാലത്താണ്. നടി താൻ നൃത്തം ചെയ്യുന്ന വീഡിയോകളും പിന്നെ നൃത്ത വിദ്യാലയമായ കാലാര്‍പ്പണയിലെ കുട്ടികളുടെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. താരം ഒരു സിനിമാ നൃത്ത കുടുംബത്തിലാണ് ജനിച്ചുവളർന്നത്. താരം തന്റെ അമ്മയിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്ത രംഗത്തും എത്തിയത്. ശോഭന തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ്.
ശോഭനയ്ക്ക് പദ്മശ്രീ പുരസ്‌കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ശോഭന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് കൊണ്ട് നൃത്തത്തിലാണ്. ശോഭനയുടെ ഗുരുക്കള്‍ ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ്. വരനെ ആവശ്യമുണ്ട് എന്ന സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.