നാരായണി ഞാൻ പറയുന്നതിന്റെ നേരെ എതിരേ ചെയ്യൂ! മകളെ കുറച്ചു തുറന്ന് പറഞ്ഞ് ശോഭന!

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ശോഭന. മലയാളികൾക്ക് എന്നെന്നും കണ്ട് ആസ്വദിക്കാനായി ഒരുപാട് നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. അഭിനേത്രിയായി മാത്രമല്ല നർത്തകിയായും ശോഭന പ്രശസ്തയാണ്. അഭിനയരംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നൃത്തം എന്നും താരത്തിന് പ്രിയപ്പെട്ടതാണ്. സിനിമയിൽ നിന്നും താരം ഒരു വലിയ ഇടവേള എടുത്തിരുന്നു. ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ കൂടെ ഒരു ഗംഭീര തിരിച്ചുവരവാണ് ശോഭന നടത്തിയത്. ഇപ്പോൾ നൃത്തവും മകള്‍ അനന്തനാരായണിയുമാണ് ശോഭനയുടെ ലോകം എന്ന് തന്നെ പറയാം. ശോഭന അവിവാഹിതയാണ് എങ്കിലും ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയാണ് താരം. 2010 ൽ ആണ് ഒരു പെൺകുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്. അടുത്തിടെ ഇൻസ്റ്റയിൽ കുഞ്ഞിനോടൊപ്പമുള്ള ഏതാനും നിമിഷങ്ങൾ ശോഭന പങ്കുവെച്ചിരുന്നു.


ഇപ്പോഴിതാ മകളെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ആണ് വീണ്ടും വൈറലായി മാറുന്നത്. എന്താണ് മകളെ മാധ്യമങ്ങളിൽ നിന്നു മാറ്റിനിർത്തുന്നത്? എന്ന ചോദ്യത്തിന് ഞാൻ എന്തിന് എന്റെ മകളെ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരണം. അവൾ സാധാരണ കുട്ടിയാണ്. അത്രമാത്രം.എന്നാണ് നടി പറഞ്ഞത്. ചെന്നൈയിൽ താൻ പഠിച്ച അതെ സ്‌കൂളിലാണ് മോൾ പഠിക്കുന്നത് എന്നും ഇപ്പോൾ എട്ടാം ക്‌ളാസിൽ ആയെന്നും താരം പറയുന്നുണ്ട്. കോളജ് പഠനം സ്െറ്റല്ലാ മേരിസിൽ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഞാൻ പറയുന്നതിന്റെ നേരെ എതിരേ ചെയ്യൂ. അതാണല്ലോ പ്രായം.

അടുത്തിടെയാണ് എനിക്ക് നൃത്തം പഠിക്കണം എന്ന് അവൾ എന്നോട് പറയുന്നത്. അതുവരെ വലിയ തപര്യം ഉണ്ടായിരുന്നില്ല. ഞാൻ നിര്ബന്ധിച്ചതും ഇല്ല. ഇപ്പോൾ മോൾ സീരിയസ് ആയി പഠനം തുടങ്ങി എന്നും, തന്റെ കാര്യത്തിൽ മോൾ ഇത്തിരി പൊസെസീവ് ആണെന്നും ശോഭന പറഞ്ഞു.

Related posts