മുന്‍കരുതലുകള്‍ എടുത്തിട്ടും ഞാന്‍ ഒമിക്രോണ്‍ ബാധിതയായി! ശോഭനയ്ക്ക് ഒമിക്രോണ്‍ ബാധ സ്ഥിതീകരിച്ചു!

ശോഭന മലയാളികളുടെ പ്രിയപ്പെട്ട നായികയാണ്. തമിഴ് തെലുഗു കന്നഡ ഹിന്ദി എന്നീ ഭാഷകളിലും താരം തന്റെ മിന്നും പ്രകടനം കാഴ്ച വച്ചിരുന്നു. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. സിനിമയില്‍ സജീവമല്ലങ്കിലും തന്റെ നൃത്ത വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലായിരുന്നു ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് മറ്റ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Actress Shobhana's Facebook account gets hacked, alerts fans
ഇപ്പോഴിതാ ശോഭനയ്ക്ക് ഒമിക്രോണ്‍ ബാധ സ്ഥിതീകരിച്ചു എന്നതരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് ഒമിക്രോണ്‍ ബാധിച്ചെന്നും സന്ധിവേദന, വിറയല്‍, തൊണ്ടവേദന എന്നിവയാണ് തന്റെ ലക്ഷണങ്ങള്‍ എന്നും ശോഭന പറഞ്ഞു. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ശോഭനയ്ക്ക് സൗഖ്യം നേര്‍ന്നു കൊണ്ട് കമന്റ് ചെയ്തത്.

Shobana: Shobana urges her fans to stay indoors; says 'Covid is no longer a  joke' | Malayalam Movie News - Times of India

ശോഭനയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ, മുന്‍കരുതലുകള്‍ എടുത്തിട്ടും ഞാന്‍ ഒമിക്രോണ്‍ ബാധിതയായി. സന്ധിവേദന, വിറയല്‍, തൊണ്ടയില്‍ കരകരപ്പ്, അതിനെ തുടര്‍ന്നുണ്ടായ തൊണ്ടവേദന എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍. ആദ്യദിവസമായിരുന്നു ഈ ലക്ഷണങ്ങള്‍ കണ്ടിരുന്നത്. ഓരോ ദിവസം കഴിയുമ്പോഴും ലക്ഷണങ്ങള്‍ കുറഞ്ഞു വരുന്നുണ്ട്. രണ്ട് വാക്‌സിനും സ്വീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അതുകൊണ്ട് 85% രോഗത്തിന്റെ പുരോഗതിയെ തടയാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

Related posts