മകളുടെ കാര്യത്തിൽ ഞാൻ ശ്രദ്ധാലു ആണെന്ന് ശോഭന! മകളെ കുറിച്ച് താരത്തിന്റെ വാക്കുകൾ പ്രേക്ഷക ശ്രദ്ധ നേടുന്നു!

ശോഭന സിനിമപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ്. പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി നല്ല പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിൽ മാത്രമല്ല മറ്റ് പല അന്യ ഭാഷാ ചിത്രങ്ങളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ നായകനായ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ശോഭന അഭിനയ ലോകത്തേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിൽ എന്ന പോലെ ഭാരതനാട്യത്തിലും താരത്തിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട് .ശോഭനക്കു രണ്ട് ദേശീയ അവാർഡുകൾ ഉൾപ്പെടെ ഒട്ടനവധി സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.

സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 2010 ൽ ആണ് ഒരു പെൺകുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്. ശോഭനയോട് മകളെ കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും മകളുടെ വിശേഷങ്ങൾ അധികം താരം പങ്കിട്ടിരുന്നില്ല. ഇപ്പോളിതാ മകളെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ,


മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ താൻ അതീവ ശ്രദ്ധാലു ആണ്, മകൾ മോഡേൺ സ്‌കൂളിൽ ആണ് പഠിക്കുന്നത്. പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ അത്കൊണ്ട് ഞാനെപ്പോഴും അവൾ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും, അത് കാണുമ്പൊൾ വാട്സ് ദി ഡീൽ അമ്മ എന്ന് ചോദിക്കും. ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു അനന്ത നാരാണിയുടെ ചോറൂണ് നടത്തിയത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് ശോഭന വിവാഹം കഴിക്കാഞ്ഞതെന്നുള്ള ചർച്ചകളും നിലനിൽക്കുന്നതിന്റെ ഇടയിലായിരുന്നു കുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്.

Related posts