മലയാളസിനിമയിൽ നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ കഴിവുതെളിയിച്ച ഒരുപാട് നടിമാരുണ്ട്. അത്തരത്തിൽ ഒരു നടിയാണ് ശോഭന. താരം വളരെ ചെറിയ പ്രായത്തില്‍ തന്നെ നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. കൂടാതെ അഭിനയത്തിലേക്ക് കടന്നപ്പോഴും നൃത്തത്തെ കൈവിട്ടില്ല. ഇപ്പോൾ ശോഭന അഭിനയ രംഗത്ത് അത്ര സജീവമല്ല. എന്നാൽ നൃത്ത വിദ്യാലയവും പരിപാടികളുമായി തിരക്കിലാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായുള്ള താരത്തിന്റെ നൃത്തം ചെയ്യുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം പ്രേക്ഷകർ കാണാറുണ്ട്. ഇപ്പോൾ വൈറലാകുന്നത് ശോഭന പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയാണ്.
ഇത്തവണത്തെ വീഡിയോയുടെ പ്രത്യേകതയെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. അമ്മയുടെ നൃത്തം പകര്‍ത്തിയത് മകളാണ്. ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണി ആണ് വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ശോഭന കുറിച്ചത്. നൃത്തത്തില്‍ എങ്ങനെയാണ് മുദ്രകള്‍ ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന വീഡിയോയാണ് ശോഭന പോസ്റ്റ് ചെയ്തത്.
വീഡിയോ പകര്‍ത്തിയ കുട്ടി വീഡിയോഗ്രാഫറുടെ കഴിവിനെക്കുറിച്ചാണ് ആരാധകര്‍ പറഞ്ഞത്. കഴിവുള്ളയാള്‍ തന്നെയാണ് വീഡിയോയും പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ശോഭന ആരാധകരുടെ കമന്റുകള്‍ക്കും മറുപടി നല്‍കിയിരുന്നു. നൃത്ത കുടുംബത്തില്‍ നിന്നുമായിരുന്നു ശോഭനയുടെ വരവ്. അമ്മായിമാരായ ലളിത-പത്മിനി-രാഗിണിമാരുടെ അതേ പാതയായിരുന്നു അനന്തരവളും പിന്തുടര്‍ന്നത്. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തപ്പോഴും നൃത്തത്തില്‍ സജീവമായിരുന്നു താരം. കലാര്‍പ്പണയെന്ന നൃത്തവിദ്യാലയത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.
View this post on Instagram