അമ്മ അങ്ങനെ പറഞ്ഞത് കേട്ട് ഞാൻ ആകെ തളർന്നു പോയി! മനസ്സ് തുറന്ന് ശോഭന!

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ശോഭന. മലയാളികൾക്ക് എന്നെന്നും കണ്ട് ആസ്വദിക്കാനായി ഒരുപാട് നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. അഭിനേത്രിയായി മാത്രമല്ല നർത്തകിയായും ശോഭന പ്രശസ്തയാണ്. അഭിനയരംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നൃത്തം എന്നും താരത്തിന് പ്രിയപ്പെട്ടതാണ്. സിനിമയിൽ നിന്നും താരം ഒരു വലിയ ഇടവേള എടുത്തിരുന്നു. ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ കൂടെ ഒരു ഗംഭീര തിരിച്ചുവരവാണ് ശോഭന നടത്തിയത്. ഇപ്പോൾ നൃത്തവും മകൾ അനന്തനാരായണിയുമാണ് ശോഭനയുടെ ലോകം എന്ന് തന്നെ പറയാം.

ഇപ്പോളിതാ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ദിവസമുണ്ടായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് ശോഭന ഇപ്പോൾ. മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി അവസാന പട്ടികയിൽ ഉൾപ്പെട്ടു എന്ന വിവരം ശോഭന നേരത്തെ അറിഞ്ഞിരുന്നു. ശേഷം പ്രാർത്ഥനയായിരുന്നു ശോഭനയുടെ മാർഗം. വേളാങ്കണ്ണിയിലും, വീടിനടുത്തുള്ള മറ്റൊരു പള്ളിയിലും പോയി ശോഭന മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പക്ഷെ വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ പ്രതികരണം തന്നെ തകർത്തു എന്നാണ് ശോഭന പറയുന്നത്. ശോഭന തിരിച്ചെത്തിയപ്പോഴേക്കും പുരസ്‌കാര നിർണയം കഴിഞ്ഞിരുന്നു.

എന്റെ മോൾക്ക് കിട്ടിയില്ല എന്നായിരുന്നു അമ്മയുടെ പ്രതികരണം. ഇത് തന്നെ ആകെ തളർത്തി എന്ന് സുഹാസിനി മണിരത്നവുമായുള്ള സംഭാഷണത്തിൽ ശോഭന പറയുന്നു. ഒരു തമാശ ഒപ്പിക്കാൻ മാത്രമേ അമ്മ കരുതിയിരുന്നുള്ളൂ. എന്നാൽ ആ വാക്കുകൾ തളർത്തി. പക്ഷേ അപ്പോഴേക്കും അച്ഛൻ അത്യന്തം ആഹ്‌ളാദത്തോടെ മകൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കുകയും ചെയ്തുവെന്ന് ശോഭന പറഞ്ഞു.

Related posts