BY AISWARYA
പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് അജിത്തും ശാലിനിയും.സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താരകുടുംബം വല്ലപ്പോഴും മാത്രമേ കുടുംബ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുളളൂ. ഇപ്പോഴിതാ ഏറ്റവും പുതിയതായി കുടുംബചിത്രങ്ങളാണ് വൈറലാവുന്നത്.
മക്കളായ അനൗഷയ്ക്കും ആദ്വിക്കിനുമൊപ്പംനില്‍ക്കുന്ന അജിത്ത് ശാലിനിയുമാണ് ചിത്രത്തിലുളളത്.ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി വിവാഹത്തോടെ സിനിമയോട് വിട പറുകയായിരുന്നു.”അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.” എന്നാണ് മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി പറഞ്ഞ വാക്കുകള്‍. ”സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്.”
1999 ല്‍ ‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലായിരുന്നു.